Chapter Title : മൃഗം 24 [Master]
മൃഗം 24 Mrigam Part 24 Crime Thriller Novel | Author : Master
Previous Parts

ബഷീറിന്റെ വീട്ടില്‍ നിന്നും നേരെ ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ എത്തിയ വാസു ഉച്ചയ്ക്കുള്ള ആഹാരം അവിടെ നിന്നുമാണ് കഴിച്ചത്. അച്ചനുമായി വിശേഷങ്ങള്‍ ഒക്കെ പങ്ക് വച്ച ശേഷം അവന്‍ വീട്ടിലെത്തി. ഇടയ്ക്ക് ഡോണ രണ്ട് തവണ അവനെ വിളിച്ചിരുന്നു. കൃത്യം നാലര ആയപ്പോള്‍ മുസ്തഫ മൂന്നു ലക്ഷം രൂപയുമായി ശങ്കരന്റെ വീട്ടിലെത്തി. വാസു ഉള്ളില്‍ കിടക്കുന്ന സമയത്താണ് അവനെത്തിയത്. “ഇതങ്ങോട്ട് വച്ചോ..” വരാന്തയില്‍ ഉണ്ടായിരുന്ന ശങ്കരന്റെ കൈയിലേക്ക് പണം നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു. “എന്താണിത്?” കാര്യമറിയാതെ ശങ്കരന്‍ ചോദിച്ചു. “കുറച്ച് കാശാ” “കാശോ? നീ എന്തിനാണ് എനിക്ക് കാശ് തരുന്നത്?” “അത് വാങ്ങിക്കോ അച്ഛാ..ഇന്നലെ ഇവന്റെ ആളുകള്‍ ഇവിടെക്കയറി വരുത്തി വച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ആണ്..” ശബ്ദം കേട്ടു വെളിയിലെത്തിയ വാസു പറഞ്ഞു. അതോടെ ശങ്കരന്‍ ആ പൊതി വാങ്ങി. “കാശ് മൊത്തം ഉണ്ടല്ലോ അല്ലേടാ?” വാസു ചോദിച്ചു. “ഉണ്ടേ...” “ഇനി മേലാല്‍ നിന്റെ ഭാഗത്ത് നിന്നും ഈ വീട്ടിലെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടായാല്‍, പിന്നെ മുസ്തഫെ നീ ജീവിതം വെറുക്കും..ഒന്ന് ചത്തുകിട്ടാന്‍ നീ മോഹിക്കും...നിന്നെ ഞാന്‍ ആ പരുവമാക്കും..പറയുന്നത് വാസു ആണ്..ഓര്‍മ്മ ഉണ്ടാകണം” “ഇല്ലേ..ഇനി ഒരിക്കലും ഞാനൊരു അബദ്ധവും കാണിക്കത്തില്ലേ...” മുസ്തഫ കൈകള്‍ കൂപ്പി. “മോനെ..നമുക്കെന്തിനാ ഈ പണം. സംഭവിച്ചത് സംഭവിച്ചു. ഇവനിങ്ങനെയൊക്കെ പറയുമ്പോള്‍.... ഇതങ്ങു തിരിച്ചു കൊടുത്തേക്കട്ടെ..” ശങ്കരന്‍ ചോദിച്ചു. “അച്ഛന്റെ ഇഷ്ടം..” വാസു മുസ്തഫയെ രൂക്ഷമായി ഒന്ന്‍ നോക്കിയിട്ട് ഉള്ളിലേക്ക് പോയി. “എടാ ഈ പണം നീ കൊണ്ടുപൊക്കോ..” ശങ്കരന്‍ പൊതി തിരികെ നീട്ടിക്കൊണ്ടു പറഞ്ഞു. “യ്യോ വേണ്ട..അത് വച്ചോ..എനിക്കത് തിരികെ മേടിക്കാന്‍ പറ്റത്തില്ല...” മുസ്തഫ വേഗം വണ്ടിയെടുത്ത് സ്ഥലം വിട്ടു. ശങ്കരന്‍ ആ പോക്ക് നോക്കി അത്ഭുതപ്പെട്ട് ഇരുന്നുപോയി. പിന്നെ അയാള്‍ പൊതിയഴിച്ചു പണം എണ്ണി. മൂന്നുലക്ഷം രൂപ കണ്ടപ്പോള്‍ അയാളുടെ കണ്ണ് തള്ളി. വാസു സന്ധ്യയോടെ അവന്‍ മുന്‍പൊക്കെ സ്ഥിരം പോകുമായിരുന്ന ഷാപ്പില്‍ പോയി വൈറ്റ് റമ്മും തെങ്ങിന്‍ കള്ളും ചേര്‍ത്ത്
💬 Comments
View all comments