Chapter Title : മൃഗം 29 [Master]
ചെയ്തത് തന്നെയാണ്..” “ഒരിക്കലുമല്ല സര്..ഒരിക്കലുമല്ല. വൈകിട്ടും ഒരുമിച്ചു ചിരിച്ചു കളിച്ചു സംസാരിച്ച എന്റെ മോന് ആത്മഹത്യ ചെയ്യാന്‍ തക്ക ഒരു കാരണവും ഇല്ല. അവന്റെ വിദേശത്തേക്ക് ഉള്ള പോക്ക് മുടക്കിയവര്‍ക്ക് ഇതില്‍ പങ്ക് കാണും എന്നാണ് എന്റെ ഉറച്ച തോന്നല്‍..വാസു എന്നവന് എന്റെ മോനെ എന്തിനു ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നറിഞ്ഞാല്‍ ഈ മരണത്തിന്റെ ചുരുള്‍ അഴിയും..ഉറപ്പാണ്” ചാണ്ടിയുടെ ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. “അവന് ഈ മരണവുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” “ഉണ്ട്..വിദേശത്ത് നിന്നും അവനെ നാട്ടില്‍ വരുത്തുകയും തുടര്‍ന്നു തിരികെ പോകാന്‍ തുടങ്ങിയ അവനെ തടഞ്ഞു കേസാക്കി നാട്ടില്‍ നിര്‍ത്തുകയും ചെയ്തത് അവനാണ്..അപ്പോള്‍ ഈ മരണത്തിനു പിന്നില്‍ അവന്റെ കൈയുണ്ട് എന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടോ സര്...” ഇന്ദുലേഖ ഞെട്ടലോടെ അയാളെയും കമ്മീഷണറെയും നോക്കി. “ഇല്ല..ആ അനുമാനം ശരിയാകാനാണ് സാധ്യത. വാസുവിന്റെ കാര്യം ഞാന്‍ ഏറ്റു മിസ്റ്റര്‍ റാവുത്തര്‍...അവനെ ചോദ്യം ചെയ്ത ശേഷമേ കബീറിന്റെ ബോഡി സംസ്കരിക്കാവൂ..കൊലപാതകമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍, ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരും..” “അവനെ എത്രയും വേഗം കസ്റ്റഡിയില്‍ എടുക്കണം സര്....എന്റെ മകന്റെ മരണത്തിനു പിന്നില്‍ അവനായാലും വേറെ ആരുതന്നെ ആയാലും അവരെ നിയമത്തിന്റെ മുന്പില് കൊണ്ടുവരണം. അതിനുവേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയാറാണ്..” റാവുത്തര്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു. “ഡോണ്ട് വറി മിസ്റ്റര്‍ റാവുത്തര്‍..ഞാനാണ് ഈ സിറ്റിയുടെ നിയമ പരിപാലനത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്. ഞാനിവിടെ ഉള്ളിടത്തോളം ഒരുത്തനും കുറ്റം ചെയ്തു നിയമത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോകില്ല. നിങ്ങള്‍ പൊയ്ക്കോ..അന്വേഷണം തുടങ്ങിക്കഴിഞ്ഞു” “വളരെ നന്ദി സര്” റാവുത്തര്‍ കൈകള്‍
💬 Comments
View all comments