Chapter Title : മൃഗം 29 [Master]
അറിവ്..പേടിക്കണ്ട.. നിങ്ങളുടെ മകന്റെ മരണത്തിനു പിന്നില്‍ അവന് പങ്കുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കും. ഉണ്ടെങ്കില്‍, അവന് ഒരിക്കലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപെടില്ല.” ചാണ്ടി പറഞ്ഞു. അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ ഉള്ളു കാളി. അപ്പോള്‍ ഡെവിള്‍സ് എല്ലാ വിവരങ്ങളും അയാള്‍ക്ക് നല്കിക്കഴിഞ്ഞിരിക്കുന്നു. ഇനി വാസുവിനെതിരെ പോലീസ് തന്നെ രംഗത്തിറങ്ങും എന്ന് അവള് ഭീതിയോടെ മനസിലാക്കി. ഡോണ നാളിതുവരെ നടത്തിയ സകല പ്രയത്നങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആകാനാണ് സാധ്യത. അതിലേറെ വാസുവിന്റെ ഭാവി തന്നെ അപകടത്തിലയിരിക്കുകയാണ് എന്ന വസ്തുത അവളെ ആകെ അസ്വസ്ഥയാക്കി. തനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നവള്‍ കൂലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി. “അവനല്ലാതെ വേറെ ആരുമായും കബീറിന് ഈ അടുത്ത കാലത്ത് ശത്രുത ഉണ്ടായിട്ടില്ല. അവന് ആരാണെന്നോ എന്തിനാണ് അവനെന്റെ മകനെതിരെ പ്രവര്‍ത്തിക്കുന്നതെന്നോ എനിക്കറിയില്ല. എന്ത് തന്നെ ആയാലും അവന്റെ മരണവും ഈ വാസുവും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നെനിക്ക് ഉറപ്പാണ്. അവന്റെ മരണം ഒരു കൊലപാതകമാണ് എന്ന് ഞാന്‍ കരുതുന്നു സര്..” റാവുത്തരുടെ ശബ്ദം ഇന്ദുവിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു. “പ്രത്യക്ഷത്തില്‍ കൊലപാതകത്തിന്റെ യാതൊരു സാധ്യതയും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല എങ്കിലും നിങ്ങളുടെ വീടുകയറി ആക്രമിച്ച വാസുവിന് കബീറിനോടുള്ള ശത്രുത കണക്കിലെടുത്ത് അവനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും...എനിവേ..ഇന്നലെ രാത്രി നിങ്ങളുടെ വീടിന്റെ കോമ്പൌണ്ടില്‍ ആരെങ്കിലും കയറിയതായി നിങ്ങള്‍ക്ക് സംശയമുണ്ടോ” ചാണ്ടി റാവുത്തരുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. “ഇല്ല. നായ മരിച്ച ശേഷം ഞങ്ങള്‍ വീടും പറമ്പും മൊത്തം പരിശോധിച്ചു. ഞങ്ങള്‍ വീട്ടുകാരല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല..” “അപ്പോള്‍ കബീര്‍ ആത്മഹത്യ
💬 Comments
View all comments