Chapter Title : മൃഗം 29 [Master]
ശബ്ദത്തില്‍ പറഞ്ഞു. “ഡോണ്ട് വറി മിസ്റ്റര്‍ റാവുത്തര്‍..ഞാനാണ് ഈ സിറ്റിയുടെ നിയമ പരിപാലനത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍. ഞാനിവിടെ ഉള്ളിടത്തോളം ഒരുത്തനും കുറ്റം ചെയ്തു നിയമത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോകില്ല. നിങ്ങള്‍ പൊയ്ക്കോ..അന്വേഷണം തുടങ്ങിക്കഴിഞ്ഞു” “വളരെ നന്ദി സര്‍” റാവുത്തര്‍ കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി അടുത്ത സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് തന്റെ കീഴുദ്യോഗസ്ഥരെ നോക്കി. അയാളുടെ കണ്ണുകള്‍ ഇന്ദുലേഖയുടെ കണ്ണുകളുമായി ഇടഞ്ഞു. ഇന്ദുലേഖ ഉള്ളില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വാസു കുടുങ്ങിക്കഴിഞ്ഞു എന്നവള്‍ക്ക് മനസിലായി. എങ്ങനെയും ഡോണയെ വിവരം അറിയിക്കണം. വാസുവിനോട് കൊച്ചിയില്‍ നിന്നും എങ്ങോട്ടെങ്കിലും ഉടനടി മാറാന്‍ വിവരം നല്‍കണം. പക്ഷെ ഈ കാലമാടന്‍ അനുമതി തരാതെ തനിക്ക് ഇവിടുന്ന് പുറത്തേക്ക് പോകാന്‍ പറ്റില്ല. അവനെ പിടികൂടാന്‍ ഇയാള്‍ ഇപ്പോള്‍ത്തന്നെ ഉത്തരവിടും. പിന്നെ അവന് രക്ഷപെടാന്‍ പറ്റില്ല. ഇങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, ചിലപ്പോള്‍ കബീറിന്റെ ആത്മഹത്യ ഒരു കൊലപാതകമായി മാറ്റി ഇയാള്‍ അത് അവന്റെ തലയില്‍ കേട്ടിവയ്ക്കാനും മതി. അങ്ങനെ ആണെങ്കില്‍ ആ പാവം ചെറുപ്പക്കാരന്റെ ജീവിതം എന്നേക്കുമായി നശിക്കും. “എക്സ്യൂസ് മി സര്‍..” ഡോണയെ വിവരം അറിയിക്കാനുള്ള വ്യഗ്രതയോടെ ഇന്ദു പറഞ്ഞു. “യെസ് മിസ്സ് ഇന്ദു..” ചാണ്ടി അവളെ നോക്കി. “സര്‍ എനിക്ക് ഒരു രണ്ടു മിനിറ്റ് പുറത്ത് പോണം..” “ഷുവര്‍..ഇന്‍ ഫാക്റ്റ് മിസ്സ് ഇന്ദുവിനോട് ഞാന്‍ തന്നെ അത് പറയാന്‍ ഇരിക്കുകയായിരുന്നു” ഒരു വികൃതമായ ചിരിയോടെ ചാണ്ടി പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ പുരികങ്ങള്‍ ചുളിഞ്ഞു. അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി. “മിസ്സ് ഇന്ദൂ..നിങ്ങള്‍ക്കറിയാം ഈ വാസുവിനെ..അല്ലെ?” അയാള്‍ ചോദിച്ചു. ഇന്ദുലേഖ ഉള്ളിലെ ഞെട്ടല്‍ മറച്ച് മുഖഭാവം സ്വാഭാവികമാക്കി അയാളെ നേരിട്ടു. “യെസ് സര്‍” “അറസ്റ്റ് ഹിം..ഐ വാണ്ട് ഹിം ഹിയര്‍ ഇന്‍ നോ ടൈം..” ചാണ്ടി ഉത്തരവിട്ടു. “സര്‍” ഇന്ദുലേഖ സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി ക്രൂരമായ ഒരു പുഞ്ചിരിയോടെ അവളുടെ പോക്ക് നോക്കി. പുറത്തേക്ക് ഇറങ്ങിയ ഇന്ദുലേഖ വേഗം ഒരു ടോയ്ലറ്റില്‍ കയറി ഡോണയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളെ ലൈനില്‍ കിട്ടിയപ്പോള്‍ ഇന്ദുലേഖ ശബ്ദം പരമാവധി കുറച്ചാണ്
💬 Comments
View all comments