Chapter Title : മൃഗം 29 [Master]
ആരാണെന്നോ എന്തിനാണ് അവനെന്റെ മകനെതിരെ പ്രവര്‍ത്തിക്കുന്നതെന്നോ എനിക്കറിയില്ല. എന്ത് തന്നെ ആയാലും അവന്റെ മരണവും ഈ വാസുവും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നെനിക്ക് ഉറപ്പാണ്. അവന്റെ മരണം ഒരു കൊലപാതകമാണ് എന്ന് ഞാന്‍ കരുതുന്നു സര്‍..” റാവുത്തരുടെ ശബ്ദം ഇന്ദുവിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു. “പ്രത്യക്ഷത്തില്‍ കൊലപാതകത്തിന്റെ യാതൊരു സാധ്യതയും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല എങ്കിലും നിങ്ങളുടെ വീടുകയറി ആക്രമിച്ച വാസുവിന് കബീറിനോടുള്ള ശത്രുത കണക്കിലെടുത്ത് അവനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും...എനിവേ..ഇന്നലെ രാത്രി നിങ്ങളുടെ വീടിന്റെ കോമ്പൌണ്ടില്‍ ആരെങ്കിലും കയറിയതായി നിങ്ങള്‍ക്ക് സംശയമുണ്ടോ” ചാണ്ടി റാവുത്തരുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. “ഇല്ല. നായ മരിച്ച ശേഷം ഞങ്ങള്‍ വീടും പറമ്പും മൊത്തം പരിശോധിച്ചു. ഞങ്ങള്‍ വീട്ടുകാരല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല..” “അപ്പോള്‍ കബീര്‍ ആത്മഹത്യ ചെയ്തത് തന്നെയാണ്..” “ഒരിക്കലുമല്ല സര്‍..ഒരിക്കലുമല്ല. വൈകിട്ടും ഒരുമിച്ചു ചിരിച്ചു കളിച്ചു സംസാരിച്ച എന്റെ മോന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക ഒരു കാരണവും ഇല്ല. അവന്റെ വിദേശത്തേക്ക് ഉള്ള പോക്ക് മുടക്കിയവര്‍ക്ക് ഇതില്‍ പങ്ക് കാണും എന്നാണ് എന്റെ ഉറച്ച തോന്നല്‍..വാസു എന്നവന്‍ എന്റെ മോനെ എന്തിനു ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നറിഞ്ഞാല്‍ ഈ മരണത്തിന്റെ ചുരുള്‍ അഴിയും..ഉറപ്പാണ്” ചാണ്ടിയുടെ ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. “അവന് ഈ മരണവുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” “ഉണ്ട്..വിദേശത്ത് നിന്നും അവനെ നാട്ടില്‍ വരുത്തുകയും തുടര്‍ന്നു തിരികെ പോകാന്‍ തുടങ്ങിയ അവനെ തടഞ്ഞു കേസാക്കി നാട്ടില്‍ നിര്‍ത്തുകയും ചെയ്തത് അവനാണ്..അപ്പോള്‍ ഈ മരണത്തിനു പിന്നില്‍ അവന്റെ കൈയുണ്ട് എന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടോ സര്‍...” ഇന്ദുലേഖ ഞെട്ടലോടെ അയാളെയും കമ്മീഷണറെയും നോക്കി. “ഇല്ല..ആ അനുമാനം ശരിയാകാനാണ് സാധ്യത. വാസുവിന്റെ കാര്യം ഞാന്‍ ഏറ്റു മിസ്റ്റര്‍ റാവുത്തര്‍...അവനെ ചോദ്യം ചെയ്ത ശേഷമേ കബീറിന്റെ ബോഡി സംസ്കരിക്കാവൂ..കൊലപാതകമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍, ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരും..” “അവനെ എത്രയും വേഗം കസ്റ്റഡിയില്‍ എടുക്കണം സര്‍....എന്റെ മകന്റെ മരണത്തിനു പിന്നില്‍ അവനായാലും വേറെ ആരുതന്നെ ആയാലും അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. അതിനുവേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയാറാണ്..” റാവുത്തര്‍ ഇടറുന്ന
💬 Comments
View all comments