Chapter Title : മൃഗം 29 [Master]
ഈ വാസു ആണ്..അവന്‍ മനപ്പൂര്‍വ്വം എന്റെ മോന്റെ യാത്ര മുടക്കിയതായിരുന്നു. ഒരു കാരണവും ഇല്ലാതെ അവന്റെ വണ്ടി തടഞ്ഞു കത്തി കൊണ്ട് കാറില്‍ പോറി ഉടക്ക് ഉണ്ടാക്കി. അന്ന് നടന്ന നിസ്സാര വഴക്കിന്റെ പേരില്‍ പൌലോസ് എന്ന എസ് ഐ എന്റെ മോനെ കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജ്ജ് ചെയ്തത് കൊണ്ടാണ് അവന് പോകാന്‍ സാധിക്കാതെ വന്നത്. അവന്‍ പോയിരുന്നു എങ്കില്‍, ഈ ദുരന്തം അവന് സംഭവിക്കുമായിരുന്നില്ല” റാവുത്തര്‍ കണ്ണുകള്‍ തുടച്ചു. ചാണ്ടിയുടെ ചുണ്ടുകളില്‍ ക്രൂരമായ ഒരു പുഞ്ചിരി വിടര്‍ന്നു. ഡെവിള്‍സ് തങ്ങളുടെ പ്രത്യേക താല്‍പര്യപ്രകാരം ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി അയാളെ കൊച്ചിക്ക് കൊണ്ടുവന്നത് പോലീസ് പൂര്‍ണ്ണമായി തങ്ങളുടെ ഭാഗത്ത് നില്ക്കാന്‍ വേണ്ടി ആയിരുന്നു. വാസുവിനെ പോലീസ് സംരക്ഷിക്കുന്നുണ്ട് എന്നുള്ള തോന്നലില്‍ അവനെതിരെ എത്രയും വേഗം നടപടി എടുക്കാന്‍ അയാള്‍ക്ക് അവര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതിനുള്ള അവസരം സ്വയം തുറന്നു കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ചാണ്ടി. “എനിക്ക് മുന്‍പേ ഇരുന്ന കമ്മീഷണര്‍ പലതും നിയമവിരുദ്ധമായി ചെയ്തത് കൊണ്ടാണ് ഈ കസേരയിലേക്ക് എന്നെ സര്‍ക്കാര്‍ പോസ്റ്റ് ചെയ്തത്. അന്ന് നിങ്ങള്‍ കൊടുത്ത പരാതിയില്‍ അയാള്‍ നടപടി എടുത്തിരുന്നു എങ്കില്‍, ഒരുപക്ഷെ നിങ്ങളുടെ മകന്‍ ഇപ്പോള്‍ ജീവനോടെ കാണുമായിരുന്നു..ഡിപ്പാര്‍ട്ട്മെന്റില്‍ പലര്‍ക്കും ഈ വാസുവുമായി ബന്ധമുണ്ട് എന്നാണ് എന്റെ അറിവ്..പേടിക്കണ്ട.. നിങ്ങളുടെ മകന്റെ മരണത്തിനു പിന്നില്‍ അവന് പങ്കുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കും. ഉണ്ടെങ്കില്‍, അവന്‍ ഒരിക്കലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപെടില്ല.” ചാണ്ടി പറഞ്ഞു. അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ ഉള്ളു കാളി. അപ്പോള്‍ ഡെവിള്‍സ് എല്ലാ വിവരങ്ങളും അയാള്‍ക്ക് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇനി വാസുവിനെതിരെ പോലീസ് തന്നെ രംഗത്തിറങ്ങും എന്ന് അവള്‍ ഭീതിയോടെ മനസിലാക്കി. ഡോണ നാളിതുവരെ നടത്തിയ സകല പ്രയത്നങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആകാനാണ് സാധ്യത. അതിലേറെ വാസുവിന്റെ ഭാവി തന്നെ അപകടത്തിലയിരിക്കുകയാണ് എന്ന വസ്തുത അവളെ ആകെ അസ്വസ്ഥയാക്കി. തനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നവള്‍ കൂലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി. “അവനല്ലാതെ വേറെ ആരുമായും കബീറിന് ഈ അടുത്ത കാലത്ത് ശത്രുത ഉണ്ടായിട്ടില്ല. അവന്‍
💬 Comments
View all comments