0%

Chapter Title : മൃഗം 29 [Master]

Author : Master Read All Parts 633

മരിച്ച അതെ ദിവസം തന്നെ ചാര്‍ജ്ജ് എടുത്തതും. “അത് ആത്മഹത്യ അല്ല സാറേ..എന്റെ മോന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല” ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി റാവുത്തര്‍ പറഞ്ഞു. “പക്ഷെ അവന്‍ കെട്ടിത്തൂങ്ങി ആണല്ലോ മരിച്ചത്..ആത്മഹത്യാ കുറിപ്പ് ഒന്നും കിട്ടിയില്ല എങ്കിലും, മുറിയുടെ ഉള്ളില്‍ ബലപ്രയോഗം നടന്നതിന്റെ യാതൊരു സൂചനയുമില്ല...ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാത്ത വല്ല കാരണവും ഈ ആത്മഹത്യയുടെ പിന്നില്‍ കാണുമായിരിക്കും..” ചാണ്ടി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. “ഇല്ല സാറേ..എന്റെ മോന്‍ എന്നോടും അവന്റെ ഉമ്മയോടും എല്ലാം തുറന്നു സംസാരിക്കുന്നവനാണ്..എന്ത് പ്രശ്നം ഉണ്ടെങ്കിലും അവനത് ഞങ്ങളോട് പറയും. മരിക്കാന്‍ തക്ക ഒരു കാരണവും അവനില്ല. മാത്രമല്ല, ഇന്നലെ ഞങ്ങളുടെ വീട്ടിലെ നായ അപ്രതീക്ഷിതമായി രാത്രി ചത്തുപോയി..എന്തോ കണ്ടു കുരച്ച് അവന്‍ ഓടുന്നത് ഞാന്‍ കേട്ടതാണ്..പക്ഷെ പെട്ടെന്ന് അവന്റെ ശബ്ദം നിലച്ചു..ഞങ്ങള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവന്‍ ചത്തുകിടക്കുന്നതാണ് കണ്ടത്..അതിന്റെ മരണവും എന്റെ മകന്റെ മരണവും തമ്മില്‍ എന്തോ ബന്ധമുണ്ട് സര്‍..” റാവുത്തര്‍ പറഞ്ഞു. “നായ ഏതു ഇനമാണ്‌?” “ഡോബര്‍മാന്‍..വലിയ നായ ആയിരുന്നു..നല്ല ആരോഗ്യത്തോടെ ഇരുന്ന അവന്റെ ഒരു കാരണവും ഇല്ലാത്ത മരണം ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു... അതേ രാത്രി തന്നെ കബീര്‍ മരിച്ചത് സ്വാഭാവികമല്ല എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ..ഈ മരണത്തിനു പിന്നില്‍ എന്തോ ദുരൂഹത ഉണ്ട്..സാറ് മനസ്സ് വച്ച് അതൊന്ന് അന്വേഷിക്കണം.” ചാണ്ടി കസേരയില്‍ ചാരിക്കിടന്ന് ആലോചനയോടെ സിഗരറ്റ് വലിച്ചൂതി വിട്ടു. “കബീറിന് ശത്രുക്കള്‍ ആരെങ്കിലും ഉള്ളതായി അറിവുണ്ടോ?” അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാള്‍ ചോദിച്ചു. “കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് വാസു എന്നൊരുത്തന്‍ വീട്ടിലെത്തി വിദേശത്ത് ജോലി ചെയ്തിരുന്ന അവനെ നാട്ടില്‍ വരുത്തണം എന്ന് ഭീഷണിപ്പെടുത്തി എന്നെയും പിള്ളേരെയും ആക്രമിച്ചിരുന്നു. ആ വിവരം അറിഞ്ഞാണ് കബീര്‍ എത്തിയത്” റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖ ഞെട്ടി. എഡിസണ്‍ ചാണ്ടിയുടെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുടെ മുഖത്ത് ക്രൂരത നിഴലിക്കുന്നതും അവള്‍ ആശങ്കയോടെ കണ്ടു. “എന്നിട്ട് നിങ്ങളത് പോലീസില്‍ പരാതിപ്പെട്ടില്ലേ?” അയാള്‍ ചോദിച്ചു. “ഉവ്വ്..പക്ഷെ നടപടി ഒന്നും ഉണ്ടായില്ല സാര്‍..എന്റെ മോന്‍ തിരികെ എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് അവനെ തടഞ്ഞു പോക്ക് മുടക്കിയതും

💬 Comments

View all comments