0%

Chapter Title : മൃഗം 29 [Master]

Author : Master Read All Parts 631

പുറത്തിറങ്ങി. പക്ഷെ ആദ്യം കേട്ട കുരയ്ക്ക് ശേഷം അവന്റെ ശബ്ദം കേള്‍ക്കാതെ വന്നതോടെ ഞങ്ങള്‍ അവനെ വിളിച്ചുനോക്കി..എങ്ങും അവനെ കണ്ടില്ല..അങ്ങനെ തിരക്കി ചെന്നപ്പോഴാണ് മതിലിന്റെ അരികില്‍ അവന്‍ ചത്തുകിടക്കുന്നത് കണ്ടത്...” ഡോണയുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് അവര്‍ കണ്ടു. “എങ്ങനെയാണ് നായ മരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? അതിന്റെ ദേഹത്ത് മുറിവോ മറ്റോ..” “ഒന്നുമുണ്ടായിരുന്നില്ല..ഉറങ്ങി കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്..” “ഈ വിവരം പോലീസിനോട് പറഞ്ഞിരുന്നോ?” “ഇല്ല..അവര്‍ ഞങ്ങളോട് ഒന്നും ചോദിച്ചില്ല..പോലീസ് ആത്മഹത്യയാണ്‌ എന്ന നിഗമനത്തില്‍ എത്തി ശരീരം സംസ്കരിക്കാന്‍ അനുമതി നല്‍കിയിട്ട് പോയി. പക്ഷെ മാമന് ഇക്കാര്യത്തില്‍ സംശയം ഉള്ളത്കൊണ്ട് ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം കമ്മീഷണര്‍ ഓഫീസിലേക്ക് പോയിരിക്കുകയാണ്. ഇക്ക ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് മാമന്‍ ഇവിടെ വന്ന പോലീസുകാരോട് പറഞ്ഞത്. അവര്‍ പക്ഷെ അത് അംഗീകരിച്ച മട്ടില്ല..” അംജദ് പറഞ്ഞു. “വളരെ നന്ദി..ഞാനും കമ്മീഷണര്‍ ഓഫീസിലേക്ക് പോകുകയാണ്. കബീര്‍ ആത്മഹത്യ ചെയ്തതല്ല എന്നാണ് എന്റെയും അനുമാനം. ഇന്നലെ രാത്രി ഈ വീടിന്റെ കോമ്പൌണ്ടില്‍ ആരോ കയറിയിട്ടുണ്ട്..” ഡോണ അവരോടും, എന്നാല്‍ സ്വയം പറയുന്നതുപോലെയും പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി. ----------------------------- “മകന്‍ ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” കൊച്ചി കമ്മീഷണര്‍ ആയി ചാര്‍ജ്ജ് എടുത്ത എഡിസണ്‍ ചാണ്ടിയുടെ മുന്‍പാകെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന പരാതിയുമായി എത്തിയ ഇബ്രാഹിം റാവുത്തരോട് സംസാരിക്കുകയായിരുന്നു അയാള്‍. അമ്പത് വയസു പ്രായമുള്ള ചാണ്ടി കരിവീട്ടിയുടെ നിറവും കരുത്തും ഉള്ള ഒരു ആജാനുബാഹുവായ മനുഷ്യനാണ്. ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകളിലെ സദാ ഭാവം ക്രൂരതയായിരുന്നു. മരണം നടന്നു കബീറിന്റെ ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടു റാവുത്തര്‍ നേരെ എത്തിയത് കമ്മീഷണറുടെ ഓഫീസിലേക്ക് ആണ്. എ സി പി ഇന്ദുലേഖ ഉള്‍പ്പെടെ ഉള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരുന്നു. അലി ദാവൂദിന്റെ ട്രാന്‍സ്ഫറും ചാണ്ടിയുടെ രംഗപ്രവേശവും ഇന്ദു കണക്ക് കൂട്ടിയിരുന്നതിലും നേരത്തെ സംഭവിച്ചതില്‍ അവള്‍ക്ക് ചെറുതല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. യാതൊരു സൂചന പോലും ഇല്ലാതെയാണ് പഴയ കമ്മീഷണര്‍ പോയതും പുതിയ ആള്‍ കബീര്‍

💬 Comments

View all comments