Chapter Title : മൃഗം 29 [Master]
ഹരീന്ദര്‍ ദ്വിവേദി പിടി അയച്ചു. കൈയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം ചരടിന്റെ ഒരഗ്രം മുകളിലേക്ക് എറിഞ്ഞു ഫാനില്‍ കുരുക്കി അയാള്‍ താഴേക്ക് ഇറക്കി. പിന്നെ ആ ചരടില്‍ കബീറിനെ അനായാസം മുകളിലേക്ക് വലിച്ചു പൊക്കിനോക്കി. അയാളുടെ കൈകളില്‍ കിടന്ന് കബീര്‍ പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി. ------------ വാസുവും ഡോണയും കയറിയ ബുള്ളറ്റ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്റെ കോമ്പൌണ്ടില്‍ എത്തി നിന്നപ്പോള്‍ സമയം രാവിലെ എട്ടരമണി കഴിഞ്ഞിരുന്നതെയുള്ളൂ. ബൈക്കില്‍ നിന്നും ഇറങ്ങി ഡോണ വാസുവിന്റെ ഒപ്പം തിടുക്കത്തില്‍ പൌലോസിന്റെ ക്യാബിനിലേക്ക് കയറി. പൌലോസ് അക്ഷമയോടെ അവരെ കാത്തിരിക്കുകയായിരുന്നു. “എന്താ ഇച്ചായാ അത്യാവശ്യമായി വിളിപ്പിച്ചത്..” ഇരിക്കുന്നതിനു മുന്‍പ് തന്നെ ഡോണ തിരക്കി. വാസുവും അവളും പൌലോസിനെതിരെ ഇരുന്നപ്പോള്‍ അയാള്‍ ഇരുവരെയും നോക്കി. എന്തോ ഗൌരവമുള്ള കാര്യം അയാള്‍ക്ക് പറയാനുണ്ട് എന്ന് ആ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. “ഡോണ..കബീര്‍ മരിച്ചു..ഇന്നലെ രാത്രി” ആമുഖമൊന്നുമിടാതെ കൂടാതെ പൌലോസ് പറഞ്ഞു. ഡോണയും വാസുവും ഒരേപോലെ ഞെട്ടിപ്പോയി ആ വാര്‍ത്ത കേട്ടപ്പോള്‍. “ഓ ഗോഡ്..എങ്ങനെ? ഇച്ചായന് എപ്പോഴാണ് ഇതറിഞ്ഞത്?” അങ്കലാപ്പോടെ ഡോണ ചോദിച്ചു. “എന്നെ ഇന്ദു മാഡം ആണ് വിവരം അറിയിച്ചത്. മറ്റൊന്ന് കൂടി സംഭവിച്ചിരിക്കുന്നു. കമ്മീഷണര്‍ അലി ദാവൂദ് സാറിന്റെ ട്രാന്‍സ്ഫര്‍ ഇന്നലെ അപ്രതീക്ഷിതമായി നടന്നു; പുതിയ കമ്മീഷണര്‍ എഡിസണ് ചാണ്ടി ചാര്‍ജ്ജ് എടുത്തും കഴിഞ്ഞു. എല്ലാ ഡി സി പി മാരെയും എ സി പി മാരെയും മീറ്റിങ്ങിനു വിളിപ്പിച്ചിരിക്കുകയാണ് അയാള്‍...” അതുകൂടി കേട്ടതോടെ ഡോണ അസ്തപ്രജ്ഞയായി ഇരുന്നുപോയി. അല്പനേരത്തേക്ക് അവര്‍ക്കിടയില്‍ നിശബ്ദത പരന്നു. “ഹരീന്ദര്‍ ദ്വിവേദിയുടെ ഇര കബീര്‍ ആയിരുന്നു..ചിലപ്പോള്‍
💬 Comments
View all comments