Chapter Title : മൃഗം 29 [Master]
അവന്‍ അയാളുടെ ഇവിടുത്തെ മിഷനിലെ ഒന്നാം ഇര ആകാനും മതി...” അസ്വസ്ഥതയോടെ പൌലോസ് പറഞ്ഞു. “ഇച്ചായാ...എങ്ങനെയാണ് അയാള്‍ അവനെ കൊന്നത്...” ഡോണ ചോദിച്ചു. “കഴുത്തില്‍ കയര്‍ കുരുക്കി ആയിരിക്കണം കൊന്നത്..പക്ഷെ പോലീസ് കരുതുന്നത് ആത്മഹത്യ ആണെന്നാണ്. കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് പോലീസ് അവനെ കണ്ടത്..പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ശരിയായ മരണകാരണം അറിയാന്‍ പറ്റൂ. പ്രാഥമിക നിഗമനം അനുസരിച്ച് ആത്മഹത്യ എന്ന അനുമാനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉണ്ടാകുമോ എന്നും സംശയമാണ്. പക്ഷെ അത് ആത്മഹത്യയല്ല എന്നുള്ളത് എനിക്ക് ഉറപ്പാണ്..ദ്വിവേദിയുടെ കൊലപാതകരീതി തന്നെ മിക്കപ്പോഴും അയാളുടെ ഇരകള്‍ ആത്മഹത്യ ചെയ്തതായി കരുതുന്ന തരത്തിലായിരിക്കും... കൊലപാതകം എന്ന് സംശയിക്കത്തക്ക യാതൊരു തെളിവും സംഭവസ്ഥലത്ത് നിന്നും കിട്ടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്..” “ഇച്ചായാ..എങ്ങനെയും ഈ കേസ് തെളിയണം. ദ്വിവേദി ആണ് ഇതിന്റെ പിന്നിലെന്ന് തെളിയിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, അവനെ ഇവിടേക്ക് കൊണ്ടുവന്ന ഡെവിള്‍സിന്റെ ഉദ്ദേശവും നമുക്ക് തെളിയിക്കാന്‍ പറ്റും. കബീര്‍ വധക്കേസിന്റെ വിചാരണയില്‍ തന്നെ മുംതാസ് കേസും നമുക്ക് കൂട്ടിച്ചേര്‍ക്കാന്‍ പറ്റും..പക്ഷെ ഇക്കാര്യം പുതിയ കമ്മീഷണറെ ബോധ്യപ്പെടുത്തണം..അയാളാണല്ലോ ഇനി ഈ കേസ് ആരന്വേഷിക്കും എന്ന് തീരുമാനിക്കുക” ഡോണ ഉദ്വേഗത്തോടെ പൌലോസിനെ നോക്കി. “ഡോണ..എഡിസണ്‍ ചാണ്ടി ഡെവിള്‍സിന്റെ ആളാണ്. അവരാണ് അയാളെ ഇങ്ങോട്ടേക്ക് വരുത്തിയതിന്റെ പിന്നില്‍ എന്ന് മിക്കവര്‍ക്കും അറിയാം. അലി സാര്‍ അവന്മാര്‍ക്ക് എതിരായിരുന്നതിനാലാണ് നമുക്ക് ഇത്ര ഫ്രീയായി പലതും ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പക്ഷെ ഇനി സീന്‍ മൊത്തം മാറും. അയാള്‍ക്ക് വ്യക്തമായിത്തന്നെ അറിയാമായിരിക്കും ഈ കൊല ഡെവിള്‍സ് നടത്തിയതാണെന്ന്..എന്നാല്‍ അയാള്‍ അവര്‍ക്ക് ദോഷം വരുന്ന യാതൊന്നും ചെയ്യുമെന്ന് നീ കരുതണ്ട..ദ്വിവേദി
💬 Comments
View all comments