0%

Chapter Title : മൃഗം 29 [Master]

Author : Master Read All Parts 1.3K

നേരിട്ട് ഹാജരായാല്‍ പോലും അയാള്‍ അറസ്റ്റ് ചെയ്യുകയുമില്ല..അതുകൊണ്ട് ഇതൊരു ആത്മഹത്യയായി എഴുതി തള്ളാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ..ദ്വിവേദി കൊച്ചിയിലുണ്ട് എന്നല്ലാതെ അയാളാണ് ഇത് ചെയ്തത് എന്ന് തെളിയിക്കാന്‍ നമുക്ക് മാര്‍ഗ്ഗം ഒന്നുമില്ലല്ലോ” പൌലോസ് നിസ്സഹായനായി അവളെ നോക്കി. “ഇത് വളരെ വലിയ ഒരു തിരിച്ചടി ആയിപ്പോയല്ലോ ഇച്ചായാ..കബീര്‍ മരിച്ചതോടെ എന്റെ ഇത്രയും നാളത്തെ അധ്വാനം ഫലം കാണുമോ എന്ന് ഞാനിപ്പോള്‍ സംശയിക്കുകയാണ്. പുതിയ കമ്മീഷണര്‍ അവരുടെ ആളായത് കൊണ്ട് നമ്മുടെ രഹസ്യ അന്വേഷണം വെളിച്ചം കാണാനും സാധ്യത കുറവാണ്. എല്ലാം അതിന്റെ പര്യവസാനത്തിലെക്ക് ഭംഗിയായി എത്തി എന്ന് കരുതിയ സമയത്താണ് സകലവും തകിടം മറിച്ചുകൊണ്ട് ഇത് സംഭവിച്ചിരിക്കുന്നത്..” ഡോണ നിരാശയോടെ പറഞ്ഞു. “അതെ ഡോണ..നമ്മള്‍ ക്ലൈമാക്സിലേക്ക് എത്തി എന്ന് സന്തോഷിച്ച സമയത്താണ് ഡെവിള്‍സ് ശക്തമായ പ്രഹരം നമുക്ക് നല്‍കിയിരിക്കുന്നത്. കബീറിന്റെ മരണത്തോടെ മുംതാസ് കേസിലെ ഒന്നാം പ്രതി ആണ് ഇല്ലാതായിരിക്കുന്നത്. ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് അവനാണ് എന്ന് ഡിക്രൂസ് മൊഴി നല്‍കിയതോടെ വളരെ പെര്‍ഫെക്റ്റ് ആയ ഒരു അന്വേഷണ റിപ്പോര്‍ട്ടാണ് നമ്മള്‍ തയാറാക്കിയത്. ഇനി ഇതൊരു ചര്‍ച്ചാ വിഷയം ആക്കി കോടതിയെക്കൊണ്ട് വീണ്ടും ഈ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള വഴിയിലേക്ക് നമ്മള്‍ എത്തിയപ്പോള്‍ എല്ലാം കൈവിട്ടു പോയതുപോലെ ആയിരിക്കുന്നു..കബീറിനെ വധിച്ചതാണ് എന്നും അതിന്റെ പിന്നില്‍ ഡെവിള്‍സ് ആണ് എന്നും തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്കിനി ഈ കേസില്‍ അവരെ കുടുക്കാന്‍ സാധിക്കൂ..പക്ഷെ പുതിയ കമ്മീഷണര്‍ ഒരിക്കലും ഡെവിള്‍സിനെതിരെ ചെറുവിരല്‍ പോലും അനക്കില്ല എന്ന് മാത്രമല്ല, അവര്‍ക്കെതിരെ നില്‍ക്കുന്ന സകലരെയും അയാള്‍ ഒതുക്കുകയും ചെയ്യും. നമ്മള്‍ ഈ

💬 Comments

View all comments