0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 3.2K

മേല്‍ തല പൊക്കാതിരിക്കാന്‍ വേണ്ടി ആണ്. പോലീസിന്റെ സഹായം ഇല്ലാതെ ആ നായിന്റെ മോള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ചിലപ്പോള്‍ ചാനലിലോ മറ്റോ ഒരു ചര്‍ച്ച ആക്കിയേക്കും. കോടതി തീര്‍പ്പാക്കിയ കേസായതിനാല്‍ അതിനു വലിയ പബ്ലിസിറ്റി കിട്ടാന്‍ ചാന്‍സില്ല..എന്നാല്‍ പോലീസിന്റെ സഹായത്തോടെ കേസ് കോടതിയില്‍ റീ ഓപ്പണ്‍ ചെയ്യാന്‍ അവള്‍ക്ക് സാധിച്ചാലാണ് പ്രശ്നം. അതുകൊണ്ട് ഇതില്‍ അവളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സാറ് വേണ്ടപോലെ കൈകാര്യം ചെയ്യണം. പൌലോസിനെ കൊച്ചിയില്‍ നിന്നും ഉടന്‍ തന്നെ മാറ്റണം..ഇന്ദുലേഖയുടെ കാര്യത്തില്‍ സാറിന് ഞങ്ങളുടെ സഹായം വല്ലതും വേണേല്‍ പറഞ്ഞാല്‍ മതി..” അര്‍ജ്ജുനാണ് അത് പറഞ്ഞത്. “പൌലോസിന്റെ കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്യാം. പക്ഷെ ആദ്യം ആ വാസുവിനെ ഒതുക്കണം. അവനാണ് ഡോണയുടെ ശക്തി. അവന്‍ അവളില്‍ നിന്നും മാറ്റപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്കവളെ കൈകാര്യം ചെയ്യാന്‍ പ്രയാസം കാണില്ല..അതോടെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന സകല തെളിവുകളും നിങ്ങള്‍ കണ്ടെത്തണം..എന്നിട്ടത് നശിപ്പിക്കണം. ഇല്ലെങ്കില്‍ നാളെ അതിനു വലിയ വില കൊടുക്കേണ്ടി വരും..ഇപ്പോള്‍ കബീര്‍ കേസില്‍ അവന്റെ വാപ്പയ്ക്ക് വാസുവിനെ സംശയം ഉള്ളത് നിങ്ങള്‍ ഭംഗിയായി മുതലെടുത്താല്‍, അവന്‍ മിനിമം പത്തുകൊല്ലം എങ്കിലും അകത്ത് കിടന്നോളും..” ചാണ്ടി മൂവരെയും നോക്കി. “മുതലെടുക്കുക എന്ന് പറഞ്ഞാല്‍..വേറൊരു പ്രശ്നമുണ്ട് സാറേ. കബീറിന്റെ മരണം കൊലപാതകമാണ് എന്ന് പോലീസ് കരുതാന്‍ പാടില്ല. അങ്ങനെ കരുതുന്നത് നാളെ ഞങ്ങള്‍ക്ക് പ്രശ്നം ആയേക്കും. തന്നെയുമല്ല, വാസുവാണ് കൊന്നത് എന്ന് തെളിയിക്കാന്‍ ഒന്നോ രണ്ടോ കള്ളസാക്ഷികളെ ഒപ്പിക്കാന്‍ പറ്റുമെങ്കിലും നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ അവന്മാര്‍ കുടുങ്ങും. അതുകൊണ്ട് ഞാന്‍ പറയുന്നത് മറ്റൊന്നാണ്. മുംതാസ് കേസില്‍

💬 Comments

View all comments