0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 3.2K

ഞങ്ങള്‍ക്കെതിരെ ഉള്ളതുപോലെ, ആത്മഹത്യാപ്രേരണ എന്ന കുറ്റം അവന്റെ മേല്‍ ചെലുത്തുക എന്നതാണ് നല്ലത്. അവനെ അകത്താക്കുകയും ചെയ്യാം ഒപ്പം ഡോണയെ ഞങ്ങള്‍ക്ക് തനിച്ചു കിട്ടുകയും ചെയ്യും. എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു. ചാണ്ടി ആലോചയില്‍ ആണ്ടു. മൂവരും മദ്യം നുണഞ്ഞുകൊണ്ട് അയാളെ നോക്കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ചാണ്ടി മുരടനക്കി. “പക്ഷെ തന്തപ്പടി മോന്റെ മരണം കൊലപാതകമാണ് എന്ന് വാശി പിടിച്ചാല്‍, ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടി വരും. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്താനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്.. അയാളങ്ങനെ പറയുന്നത് കൊണ്ട് അത് നടത്തേണ്ടി വരും” ചാണ്ടി മൂവരെയും മാറിമാറി നോക്കിക്കൊണ്ട്‌ പറഞ്ഞു. “പോസ്റ്റ്മോര്‍ട്ടം ചെയ്താലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മരണകാരണം കഴുത്തില്‍ കയറു മുറുകി സംഭവിച്ചതാണ് എന്ന് തന്നെയേ അതിലും വരൂ. സാറ്..അതൊരു ആത്മഹത്യയായിത്തന്നെ റിക്കോഡ്‌ ആക്കിയാല്‍ മതി. പിന്നെ, കബീര്‍ മരിച്ച രാത്രി വാസു അവിടെ ചെന്ന് ഭീഷണി മുഴക്കിയിരുന്നു എന്ന് ആ കിഴവന്റെയും വീട്ടുകാരുടെയും പക്കല്‍ നിന്നും സാറ് മൊഴി വാങ്ങണം..അതുമതി അവനെ കുരുക്കാന്‍...” അര്‍ജുന്‍ തങ്ങളുടെ തീരുമാനം ചാണ്ടിയെ അറിയിച്ചു. ചാണ്ടി അനുസരണയോടെ അത് മൂളിക്കേട്ടു. ഈ സമയത്ത് ഇന്ദുവിന്റെ വീടിന്റെ മുകളിലെ മുറിയില്‍ പൌലോസും ഡോണയും വാസുവും ഇന്ദുവിന്റെ ഒപ്പം ചര്‍ച്ചയില്‍ ആയിരുന്നു. “വാസുവിന്റെ തുറന്നുള്ള സംസാരമാണ് അവനെ രക്ഷിച്ചത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാന്‍ ഇവന്‍ പറഞ്ഞപ്പോള്‍ കമ്മീഷണര്‍ക്ക് ഉത്തരം മുട്ടിപ്പോയി. പക്ഷെ വാസു, നീ സൂക്ഷിക്കണം. അയാള്‍ കുറുക്കനെക്കാള്‍ സൂത്രശാലിയും കടുവയെക്കാള്‍ അപകടകാരിയുമാണ്. നിനക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കി നിന്നെ ഉള്ളിലാക്കുകയായിരിക്കും അയാളുടെ ലക്‌ഷ്യം..ഇന്‍ ഫാക്റ്റ് അയാളുടെയല്ല ഡെവിള്‍സിന്റെ ഉന്നം..” ഇന്ദു മൂവരെയും നോക്കി

💬 Comments

View all comments