0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 3.2K

പുറത്ത് വരുക തന്നെ ചെയ്യും...” വാസു അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. “എങ്കിലും വാസു നീ പിടിയിലാകാതിരിക്കാന്‍ വേണ്ടത് നമ്മള്‍ ചെയ്യണ്ടേ? എന്തായാലും പോലീസ് നിന്നെ തേടി വന്നാല്‍ നീ അവരുടെ കൂടെ പോകുക. രാത്രിയാണ്‌ അവര്‍ വരുന്നതെങ്കില്‍ നീ അവരുടെ കൂടെ പോകരുത്..പകല്‍ മാത്രമേ പോകാവൂ..എപ്പോള്‍ പോയാലും നീ എന്നെ അപ്പോള്‍ത്തന്നെ വിവരം അറിയിക്കണം. ബാക്കി ഞാന്‍ നോക്കിക്കോളാം..” പൌലോസ് വാസുവിനെ നോക്കി പറഞ്ഞു. “എന്താണ് പൌലോസ്? അയാള്‍ ഇവനെ പിടികൂടിയാല്‍ എന്ത് ചെയ്യാനാണ് നിങ്ങളുടെ പരിപാടി..” ഇന്ദു ചോദിച്ചു. “അതൊക്കെ ഉണ്ട് മാഡം..പക്ഷെ അതോടെ എന്റെ ഇവിടുത്തെ സേവനം കമ്മീഷണര്‍ മതിയാക്കനാണ് ചാന്‍സ്..എന്തായാലും ഇവനൊരു പോറല്‍ പോലും ഞാനിവിടെ ഉള്ളിടത്തോളം ഏല്‍ക്കില്ല..അതിനുള്ള മരുന്നൊക്കെ എന്റെ പക്കലുണ്ട്...” പൌലോസ് ചിരിച്ചു. ഡോണ ആശ്വാസത്തോടെ അയാളെ നോക്കി. “ഡോണ..നീ ഉടന്‍ തന്നെ നിന്റെ ചാനല്‍ മുതലാളിയെ കണ്ട് മുംതാസ് വിഷയം സജീവമാക്കാന്‍ വേണ്ടത് ചെയ്യണം..ഇനി അത് വച്ചു താമസിപ്പിച്ചു കൂടാ” ഇന്ദു അവളെ ഓര്‍മ്മപ്പെടുത്തി. “എടി എനിക്ക് ഇപ്പോള്‍ ഇവന്റെ കാര്യം ഓര്‍ത്തിട്ടു യാതൊരു സമാധാനവും ഇല്ല..അയാള്‍ വല്ല കുതന്ത്രവും ഇവനെതിരെ ഒപ്പിക്കുമോ എന്ന ഭയത്തിലാണ് ഞാന്‍..” ഡോണ ആധിയോടെ വാസുവിനെ നോക്കിയാണ് അത് പറഞ്ഞത്. “എന്റെ ഡോണ..നീ എന്നുമുതല്‍ ആണ് ഇങ്ങനെ ഒരു ഭയമുള്ള പെണ്ണായി മാറിയത്..മുന്‍പൊക്കെ നീ എത്ര ധൈര്യശാലി ആയിരുന്നു..പേടിക്കാതെ ഇരിക്കെടി..ഞാനും പൌലോസും ഒക്കെ ഇല്ലേ ഇവിടെ..” “ഇന്ദൂ..എന്റെ ധൈര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല..കമ്മീഷണറോട് ഞാന്‍ സംസാരിച്ചത് നീ കണ്ടതല്ലേ..നീ പറഞ്ഞത് മറ്റൊരു തരത്തില്‍ ശരിയാണ്..മുന്‍പ് ഞാന്‍ ഇത്തരം മാനസികാവസ്ഥ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല..കാരണം അന്ന്

💬 Comments

View all comments