0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 3.2K

എനിക്കിവനെ..എന്റെ അനുജനെ കിട്ടിയിരുന്നില്ല എന്നതാണ്..എന്റെ പപ്പയും മമ്മിയുമല്ലാതെ എന്റെ മനസ്സില്‍ ഇടം നേടിയ ആരും അന്നുണ്ടായിരുന്നില്ല..പക്ഷെ ഇപ്പോള്‍ അതല്ല ഇന്ദൂ എന്റെ സ്ഥിതി..ഇവന്റെ കാര്യത്തില്‍ എനിക്ക് വല്ലാത്ത ആശങ്കയും ആധിയും ഉണ്ട്..” “മാഡം..എനിക്കുമുണ്ട് അതെ ടെന്‍ഷന്‍..വാസുവിനൊരു പോറല്‍ പോലും ഏല്‍ക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല..എനിവേ മാഡം..കബീറിന്റെ മരണം കൊലയാണ് എന്ന് കമ്മീഷണര്‍ സ്ഥിരീകരിക്കും എന്ന് തോന്നുന്നുണ്ടോ?” പൌലോസ് ചോദിച്ചു. “ഇന്നത്തെ സംസാരത്തില്‍ നിന്നും അങ്ങനെയാണ് എനിക്ക് തോന്നിയത്..എന്താ പൌലോസ്?” “അങ്ങനെ അയാള്‍ ചെയ്യാന്‍ ഡെവിള്‍സ് സമ്മതിക്കില്ല എന്നാണ് എന്റെ മനസു പറയുന്നത്. കാരണം ഇതൊരു ആത്മഹത്യ ആയി എഴുതി തള്ളുന്നതാണ് അവര്‍ക്ക് സുരക്ഷിതം..ശരിയല്ലേ?” അയാള്‍ ഇന്ദുവിനെ നോക്കി. “അതെ..പക്ഷെ റാവുത്തര്‍ ശക്തമായ നിലപാട് എടുത്താല്‍ കമ്മീഷണര്‍ക്ക് അന്വേഷണം നടത്തേണ്ടി വരും...” “അതെ..അങ്ങനെ വന്നാല്‍, ആരായിരിക്കും കേസ് അന്വേഷിക്കുക?” “അത് പറയാന്‍ പറ്റില്ല. എന്റെ ഊഹം ശരിയാണ് എങ്കില്‍, നാളെ പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രത്യേകിച്ച് അസ്വാഭിവകമായി ഒന്നും കിട്ടിയില്ല എങ്കില്‍, സംഭവം ആത്മഹത്യ എന്നെഴുതി തള്ളാന്‍ ആണ് ചാന്‍സ്. ദ്വിവേദി ആയുധങ്ങള്‍ ഉപയോഗിക്കാത്ത ആളായത് കൊണ്ട് അസ്വാഭാവികമായി എന്തെങ്കിലും കിട്ടാന്‍ സാധ്യത കുറവും ആണ്. അങ്ങനെ വരുമ്പോള്‍ കൊലക്കുറ്റം വാസുവിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കാതെ ആത്മഹത്യാപ്രേരണ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നേക്കാം..” ഇന്ദു ആലോചനയോടെ പറഞ്ഞു. “അതെ മാഡം..അങ്ങനെ വരാനാണ് ചാന്‍സ്. പക്ഷെ ഇതൊരു ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണ് എന്ന് നമ്മള്‍ ജനങ്ങളെ അറിയിക്കണം. ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പ് റാവുത്തരെ തന്നെ ഇത് അറിയിക്കണം. എന്റെ പക്കല്‍ വളരെ ശക്തമായ ഒരു തെളിവുണ്ട്. ഡെവിള്‍സിനും ദ്വിവേദിക്കും മീതെ ഞാന്‍

💬 Comments

View all comments