Chapter Title : മൃഗം 30 [Master]
സ്വയം മരിക്കില്ല. ഇത് കൊലയാണ്..വീടിന്റെ കോമ്പൌണ്ടില്‍ കയറി എന്റെ വളര്‍ത്തു നായയെ കൊന്ന ആള് തന്നെയാണ് എന്റെ മോന്റെ കൊലയാളി..അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല..സാറ് ഇത് കൊലക്കേസായി കണ്ട് അന്വേഷിക്കണം.” റാവുത്തര്‍ കടുത്ത ദുഖത്തോടെ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. “പക്ഷെ റാവുത്തരെ..കൊല ആണ് എങ്കില്‍ അതിന്റെ എന്തെങ്കിലും തെളിവ് ഞങ്ങള്‍ക്ക് കിട്ടണ്ടേ? നിങ്ങളുടെ നായ മരിച്ചത് എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ലല്ലോ..അതിന്റെ മരണകാരണം എങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത കിട്ടിയേനെ” ചാണ്ടി അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. “അതിന്റെ ശവം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറ്റില്ലേ സാറേ..രണ്ടു ദിവസമല്ലേ ആയുള്ളൂ അത് ചത്തിട്ട്..ശരീരം അത്രയ്ക്ക് അഴുകി കാണില്ല” റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ചാണ്ടി അപകടം മണത്തു. കിഴവന്‍ രണ്ടും കല്‍പ്പിച്ചാണ്. പറ്റില്ല എന്ന് തനിക്ക് പറയാനും സാധിക്കില്ല. അയാള്‍ നായയെ എവിടെയാണ് കുഴിച്ചിട്ടത് എന്നറിയാന്‍ സാധിച്ചിരുന്നു എങ്കില്‍ വല്ലവനെയും കൊണ്ട് മാന്തി എടുപ്പിച്ചു കളയാമായിരുന്നു. ഇനിയിപ്പോള്‍ അതും പറ്റില്ല. അയാള്‍ ഗഹനമായി ചിന്തിച്ചുകൊണ്ട് റാവുത്തരെ നോക്കി. “പറയൂ സാര്‍..അത് നടക്കില്ലേ..ഇന്ന് തന്നെ അതിന്റെ ശരീരം പരിശോധിക്കണം സാറേ..അതിനു വേണ്ടത് എന്താണെങ്കിലും ഞാന്‍ ചെയ്യാം..അത് സാധാരണ മട്ടിലാണ് മരിച്ചത് എങ്കില്‍ ഞാന്‍ വിശ്വസിക്കാം എന്റെ മോന്‍ ആത്മഹത്യയാണ് ചെയ്തതെന്ന്..” റാവുത്തര്‍ പ്രതീക്ഷയോടെ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ചാണ്ടിക്ക് വേറെ നിര്‍വാഹം ഉണ്ടായിരുന്നില്ല. അയാള്‍ അനുകൂലഭാവത്തില്‍ തലയാട്ടി. ************************* “യെസ് മിസ്റ്റര്‍ റാവുത്തര്‍..നായ കൊല്ലപ്പെട്ടതാണ്..അതിന്റെ കഴുത്തില്‍ എന്തോ മുറുകി ശ്വാസം കിട്ടാതെയാണ് മരിച്ചിരിക്കുന്നത്” റാവുത്തരുടെ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്റെ മേശപ്പുറത്ത് മടക്കി വച്ചുകൊണ്ട് എഡിസണ്‍ ചാണ്ടി
💬 Comments
View all comments