0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1624

കഴുത്തില്‍ ചരടോ കയറോ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിഴവന്‍ അതില്‍ പിടിച്ച് തൂങ്ങിയിരിക്കുകയാണ്..നിങ്ങള്‍ പറഞ്ഞത് പോലെ കബീറിന്റെ മരണം ആത്മഹത്യയാണ്‌ എന്ന് വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം ഫലം കണ്ടില്ല. അത് കൊലക്കേസ് ആയിത്തന്നെ പരിഗണിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്” ഡെവിള്‍സിന്റെ താവളത്തില്‍ എത്തിയ ചാണ്ടി, അവരുമൊത്ത് മദ്യം നുണഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു. അയാളുടെ സ്വരത്തിലെ നിസ്സഹായത കേട്ട് മൂവരും മുഖാമുഖം നോക്കി. “നായയെ എന്തിനാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്? ഒഴിവാക്കാമായിരുന്നില്ലേ?” മാലിക്ക് ചെറിയ ഈര്‍ഷ്യയോടെ ചോദിച്ചു. “അയാള്‍ നിര്‍ബന്ധം പിടിച്ചു. ഞാന്‍ എതിര്‍ത്താല്‍ എന്റെ മുകളിലുള്ളവരെ കാണാനും സ്വാധീനിക്കാനും കഴിവുള്ളവന്‍ ആണ് ഈ റാവുത്തര്‍. ഞാന്‍ മനപ്പൂര്‍വ്വം കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു എന്നയാള്‍ക്ക് തോന്നിയാല്‍, എന്റെ നേരെയും അയാളുടെ സംശയം നീളും. അത് നിങ്ങള്‍ക്കും ദോഷമായി ഭവിക്കും. എന്റെ കൈയില്‍ നിന്നും കേസ് മുകളിലേക്ക് പോയാല്‍ പിന്നെ എനിക്കതില്‍ യാതൊരു നിയന്ത്രണവും സാധിക്കുകയുമില്ല. അതുകൊണ്ട് അയാള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല. തല്‍ക്കാലം കബീര്‍ വധക്കേസ് അന്വേഷണം എന്റെ ചുമതലയിലാണ്....” സ്റ്റാന്‍ലി അനുകൂലഭാവത്തില്‍ തലയാട്ടി. “യെസ്..സാറ് പറഞ്ഞത് ശരിയാണ്..അയാള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ സാറിന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല..അങ്ങനെ മാറുന്നത് അപകടവുമാണ്” അവന്‍ പറഞ്ഞു. “ഛെ..ഇത് വീണ്ടും പ്രശ്നമാകുകയാണല്ലോ” അര്‍ജ്ജുന്‍ അസ്വസ്ഥനായി പറഞ്ഞു. “പക്ഷെ ഇതിലൊരു നല്ല വശമുള്ളത് റാവുത്തര്‍ക്ക് വാസുവിനെ ആണ് സംശയം എന്നതാണ്. അവനെ സംശയിക്കാന്‍ അയാള്‍ക്ക് മതിയായ കാരണങ്ങളും ഉണ്ട്..അവനെ ഈ കേസില്‍ കുടുക്കാന്‍ വേണ്ട തെളിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയാല്‍, ബാക്കി ഞാനേറ്റു...” ചാണ്ടി പറഞ്ഞു. “ഇനി ഇപ്പോള്‍ ആ വഴിക്ക് ചിന്തിക്കുന്നതാണ് നല്ലത്. കാരണം നായയുടെ മരണം കൊലയാണ് എങ്കില്‍ സമാനമായ രീതിയില്‍ മരിച്ച കബീറും കൊല ചെയ്യപ്പെട്ടതാണ് എന്ന് സംശയിച്ചേ പറ്റൂ..സാറ് എതിര് പറഞ്ഞ് ഒഴിഞ്ഞ് അയാള്‍

💬 Comments

View all comments