0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1625

ഈ കേസുമായി ഏതു മേലുദ്യോഗസ്ഥനെ ചെന്ന് കണ്ടാലും, അവരിത് കണ്ണടച്ച് കൊലക്കേസ് എന്ന് വിധി കല്‍പ്പിക്കും..അന്വേഷണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും..ചിലപ്പോള്‍ ക്രൈം ബ്രാഞ്ച് അല്ലെങ്കില്‍ സി ബി ഐ പോലും ഇടപെട്ടേക്കാനും മതി ഇതില്‍..അതോടെ ഇതിലുള്ള നമ്മുടെ എല്ലാ നിയന്ത്രണവും ഇല്ലാതെയുമാകും. അതുകൊണ്ട് ഇനി കബീറിന്റെ മരണം ആത്മഹത്യ എന്ന രീതിയില്‍ നമുക്ക് പ്രോജക്റ്റ് ചെയ്യാന്‍ പറ്റില്ല. കേസന്വേഷണം സാറിന്റെ നിയന്ത്രണത്തില്‍ ഉള്ളിടത്തോളം ഇതുപയോഗിച്ച് നമുക്ക് എന്തൊക്കെ മറ്റു ഗുണങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും എന്നുള്ളതാണ് നമ്മള്‍ ചിന്തിക്കേണ്ടത്” അര്‍ജ്ജുന്‍ പറഞ്ഞിട്ട് മൂവരെയും നോക്കി. “യെസ്..അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്” സോഫയിലേക്ക് ചാരിക്കൊണ്ട് ചാണ്ടി പറഞ്ഞു. “ഈ കേസ് വച്ചു നമുക്ക് രണ്ടുപേരെ ഒതുക്കാന്‍ പറ്റണം; പറ്റും. ഒന്ന് വാസു, മറ്റേത് പൌലോസ്” പറഞ്ഞിട്ട് മാലിക്ക് മൂവരെയും നോക്കി. “വാസുവിനെ റാവുത്തര്‍ സംശയിക്കുന്നതിനാല്‍, അവനെതിരെ തെളിവ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ?” ചാണ്ടി ചോദിച്ചു. “സാറിന് എന്ത് തെളിവാണ് വേണ്ടത്?” സ്റ്റാന്‍ലിയായിരുന്നു ചോദ്യകര്‍ത്താവ്. “അന്ന് രാത്രി അവന്‍ ആ വീടിന്റെ ഭാഗത്ത് ചെന്നിരുന്നതായി ഒന്നോ രണ്ടോ ദൃക്സാക്ഷികളെ കിട്ടിയാല്‍ തല്‍ക്കാലം അത് മതി അവനെ പൊക്കാന്‍. സപ്പോര്‍ട്ട് ആയി അവന്റെ പേരിലുള്ള പഴയ കേസുകളും ഉണ്ടല്ലോ. കബീറിനോട് അവന് പക ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ അവന്‍ വീട് കയറി ആക്രമിച്ചതും അവന്റെ യാത്ര മുടക്കിയ സംഭവവും ധാരാളം മതി. പക്ഷെ കൊല ചെയ്തത് അവനാണ് എന്ന് അതുകൊണ്ട് മാത്രം സമര്‍ഥിക്കാന്‍ പറ്റില്ല.” ചാണ്ടി മദ്യം സിപ് ചെയ്ത്കൊണ്ട് മൂവരെയും നോക്കി പറഞ്ഞു. “ദൃക്സാക്ഷികളെ ഒക്കെ തരാം. പക്ഷെ അവനെ പൂട്ടിയാല്‍ അത് പിന്നെ തുറക്കാന്‍ അവനോ അവന്റെ ആളുകള്‍ക്കോ സാധിക്കരുത്.” അര്‍ജുന്‍ പറഞ്ഞു. “നിങ്ങള്‍ നല്‍കുന്ന സാക്ഷികള്‍ ശക്തമായി നിന്നാല്‍, ബാക്കി ഞാന്‍ ഏറ്റു..” “സാക്ഷികള്‍ തല പോയാലും വാക്ക് മാറ്റില്ല. പക്ഷെ സാറ് ആ റാവുത്തരെക്കൊണ്ടും

💬 Comments

View all comments