0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1628

സംസാരിക്കാതെ ആലോചനയില്‍ മുഴുകി. “ശരിയാണ്..വളരെ ശരിയാണ്. റാവുത്തരുടെ നിര്‍ബന്ധം നമുക്കൊരു പാര ആയി മാറിയിരിക്കുകയാണ്. ആ നശിച്ച നായ ഇടയില്‍ വന്നതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതില്ലായിരുന്നു എങ്കില്‍ ദ്വിവേദി വളരെ പെര്‍ഫക്റ്റ് ആയി നടത്തിയ ആ കൊല ഒരിക്കലും പുറംലോകം അറിയുകയേ ഇല്ലായിരുന്നു..” നിരാശ കലര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുന്‍ പറഞ്ഞു. “എന്നങ്ങനെ തീര്‍ത്ത് പറയണ്ട..ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മ്മ ഇല്ലേ? പൌലോസ് ദ്വിവേദിയുടെ വരവും നിങ്ങളെ അയാള്‍ കണ്ടതും ഒക്കെ അറിഞ്ഞിട്ടുണ്ട്..പക്ഷെ അയാളാണ് കബീറിനെ കൊന്നത് എന്നവനു തെളിയിക്കാന്‍ പറ്റാത്തിടത്തോളം പേടിക്കാനില്ല. ദ്വിവേദിയെ കേരളാ പോലീസിന് പിടിക്കേണ്ട കാര്യവുമില്ല..കാരണം ഈ സമയം വരെ അയാള്‍ സീനില്‍ ഇല്ല. അതുകൊണ്ട് വാസുവിനെതിരെ വേണ്ട തെളിവുകള്‍ ഉണ്ടാക്കുക. ഞാന്‍ അന്വേഷണത്തിന്റെ ഭാഗമായി റാവുത്തരുടെ വീട്ടുകാരെ നാളെ ചോദ്യം ചെയ്യും. അവരുടെ സ്റ്റേറ്റ്മെന്റ് വാസുവിന് എതിരായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതും സാക്ഷി മൊഴികളും വച്ച് ഞാനവനെ തൂക്കി അകത്തിടും..കേസിന്റെ മുന്‍പോട്ടുള്ള പോക്കില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ അവനെതിരെ നമ്മള്‍ ഉണ്ടാക്കണം...” ചാണ്ടി മൂവരെയും നോക്കി. “ഷുവര്‍..പക്ഷെ സാറ് പറഞ്ഞത് പോലെ ഡോണ ഞങ്ങള്‍ക്കെതിരെ തെളിവുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും?” മാലിക്ക് ചാണ്ടിയെയും ഒപ്പം കൂട്ടുകാരെയും നോക്കി. “നോക്ക്..നേരിടുക എന്നതാണ് ഇനി നിങ്ങളുടെ മുന്‍പിലുള്ള വഴി. പോലീസിന്റെ ഫുള്‍ സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ടാകും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നാളെത്തന്നെ ഉണ്ടാകും. കബീറിന്റെ മരണം തന്നെയാണ് അതിന്റെ കാരണം. നിങ്ങള്‍ സാക്ഷികളെ നല്‍കുന്നതനുസരിച്ച് വാസുവിനെ നാളെയോ മറ്റന്നാളോ ഞാന്‍ അറസ്റ്റ് ചെയ്യും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നിങ്ങള്‍ പറഞ്ഞത് പോലെ വാസുവിന്റെ അറസ്റ്റിനു ശേഷം മതി എങ്കില്‍ അത് അങ്ങനെയും ആകാം. ഇവര്‍ രണ്ടുപേരും ഇല്ലാതായാല്‍, ഡോണയുടെ ശ്രമം വാസുവിനെ രക്ഷിക്കുക എന്നതും കബീറിന്റെ മരണം നിങ്ങളാണ് ചെയ്യിച്ചത് എന്ന് വരുത്തി തീര്‍ക്കുകയും ആകും. അവളത്

💬 Comments

View all comments