Chapter Title : മൃഗം 30 [Master]
ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ അവള്‍ സമാഹരിച്ചു വച്ചിരിക്കുന്ന തെളിവുകള്‍ എല്ലാം കണ്ടെത്തി നിങ്ങള്‍ നശിപ്പിക്കണം..അതല്ലെങ്കില്‍ അങ്ങനെ ഒന്ന് ചെയ്യാന്‍ അവള്‍ക്ക് സാധിക്കാത്ത തരത്തിലേക്ക് അവളെ എത്തിക്കണം..” മൂവരെയും മാറിമാറി നോക്കി ചാണ്ടി പറഞ്ഞു. “അതെ..” സ്റ്റാന്‍ലി ചാണ്ടിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “ങാ പിന്നെ സാറെ..സാക്ഷികളെ ഞങ്ങള്‍ തന്നാല്‍, അവര്‍ പറയുന്നത് റാവുത്തരെയും അറിയിക്കണം. വാസുവിനെ സംശയകരമായ സാഹചര്യത്തില്‍ ആ പരിസരത്ത് കണ്ടു എന്നവര്‍ നല്‍കുന്ന മൊഴി അറിയുമ്പോള്‍, അയാളും അവനെ കണ്ടു എന്ന് പറയാന്‍ മനസ് കാണിച്ചേക്കും. അയാള്‍ക്ക് അവനോട് വിരോധം ഉള്ളതുകൊണ്ട് അങ്ങനെ ഒരു മൊഴി കിട്ടാന്‍ ഇടയുണ്ട്. അതുകൂടി കിട്ടിയാല്‍ പിന്നെ വാസുവിന്റെ കാര്യം ക്ലീനായി സാറിന് കൈകാര്യം ചെയ്യാമല്ലോ” അര്‍ജുന്‍ ചോദിച്ചു. “അത് നല്ലൊരു ഐഡിയ ആണ്..യെസ്..നിങ്ങള്‍ നാളെത്തന്നെ സാക്ഷികളെ റെഡി ആക്കുക. അവരെ കണ്ടു കാര്യങ്ങള്‍ എങ്ങനെ പറയണം എന്ന് ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ പറഞ്ഞു കൊടുക്കണം. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം അവര്‍ അറിയാനും പാടില്ല” “അത് ഞങ്ങള്‍ ഏറ്റു ചാണ്ടി സാറേ..സാക്ഷികള്‍ ഇന്ന് തന്നെ റെഡി ആണ്..” മാലിക്ക് പറഞ്ഞു. “എങ്കില്‍ ശരി..ഗുഡ് നൈറ്റ്” ചാണ്ടി യാത്ര പറഞ്ഞിറങ്ങി. -------------------------------- “യെസ് മാഡം” പൌലോസ് ഇന്ദുലേഖയുടെ ഓഫീസിലേക്ക് കയറി അവള്‍ക്ക് സല്യൂട്ട് നല്‍കി. ഇന്ദുലേഖയുടെ മുഖത്തെ ആശങ്ക കണ്ടു പൌലോസ് ആകാംക്ഷയോടെ അവളെ നോക്കി. “ഇരിക്ക് പൌലോസ്...” ഇന്ദു പറഞ്ഞു. പൌലോസ് അവള്‍ക്കെതിരെ ഇരുന്നു. “പൌലോസ്..നിങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പോകുകയാണ്. ഇന്നോ നാളെയോ കമ്മീഷണര്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഒപ്പിടും.” ഇന്ദുലേഖ ദുഃഖം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ പൌലോസ് ഞെട്ടിയില്ല; പകരം അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു. “ഞാനിത് പ്രതീക്ഷിച്ചിരുന്നു മാഡം..സംഗതി വൈകിയില്ല” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതിനെക്കാള്‍ വലിയ പ്രശ്നം വാസുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വളരെ വളരെ കൂടി
💬 Comments
View all comments