Chapter Title : മൃഗം 30 [Master]
അതിന്റെ പരിഹാരം കാണുക. ശക്തയായ ഒരു മാധ്യമ പ്രവര്‍ത്തക ആണ് ഡോണ. എവര്‍ഗ്രീന്‍ ചാനല്‍, നല്ല പോപ്പുലര്‍ ആയ ഒരു ചാനലും. അവനെ നിങ്ങളാണ് പൂട്ടിയത് എന്ന് മനസിലായാല്‍, അവള്‍ക്കത് നിസ്സാരമായി ഊഹിക്കാന്‍ പറ്റും, ഇതുവരെ നിങ്ങള്‍ക്കെതിരെ അവള്‍ സമാഹരിച്ച എല്ലാ തെളിവുകളും ചാനല്‍ വഴി അവള്‍ ലോകത്തെ അറിയിക്കും..അങ്ങനെ വന്നാല്‍, നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഞാനായിരിക്കും നിര്‍ബന്ധിതനാകുക.. അതുകൊണ്ട് നന്നായി ആലോചിച്ചു വേണം എന്തും ചെയ്യാന്‍...” ചാണ്ടി മൂവരെയും നോക്കി പറഞ്ഞു. “അക്കാര്യത്തില്‍ സാറ് പേടിക്കണ്ട. എവര്‍ഗ്രീന്‍ അല്ല, ഒരു ചാനലും അവള്‍ നല്‍കുന്ന വിവരം സംപ്രേഷണം ചെയ്യില്ല. ഞങ്ങളെ ധിക്കരിച്ച് അത് ചെയ്യാന്‍ ചങ്കുറപ്പ് ഉള്ള ഒരുത്തനും ഇവിടില്ല..ചെയ്‌താല്‍, അവന്‍ അടുത്ത പ്രഭാതം കാണില്ല..അതുകൊണ്ട് അങ്ങനെയൊരു പേടി സാറിന് വേണ്ട” സ്റ്റാന്‍ലി നിസ്സാരമായി പറഞ്ഞത് കേട്ടു ചാണ്ടി പുച്ഛത്തോടെ അവനെ നോക്കി. “സ്റ്റാന്‍ലി..വിഡ്ഢിത്തം പറയരുത്. നിങ്ങളുടെ ഭീഷണിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വഴങ്ങിയേക്കും. പക്ഷെ ഇത്രയും ഹോട്ട് ആയ ഒരു സ്റ്റഫ് എല്ലാവരും നിങ്ങളെ ഭയന്ന് വിട്ടുകളയും എന്ന് കരുതല്ലേ..ഇനി ലോക്കല്‍ ചാനലുകാരെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചാലും, അവള്‍ക്ക് പുറത്ത് നിന്നും ഇത് ചെയ്യിക്കാന്‍ പറ്റും. അതൊക്കെ കണക്ക് കൂട്ടുമ്പോള്‍ സംഗതി മൊത്തം എത്തി നില്‍ക്കുന്നത് നിങ്ങള്‍ക്ക് എതിരായാണ് എന്നുള്ളത് മറക്കരുത്..” ചാണ്ടി അവനെ ഓര്‍മ്മിപ്പിച്ചു. “സാറ് എന്താണ് പറയുന്നത്? ഞങ്ങള്‍ക്ക് എതിരോ? എങ്ങനെ?” അര്‍ജുന്‍ ചോദിച്ചു. “അര്‍ജ്ജുന്‍..ഞാന്‍ മുംതാസ് കേസിന്റെ വിവരങ്ങളും മറ്റും നിങ്ങള്‍ക്ക് വേണ്ടി കുറെ മനസ്സിലാക്കിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞത് പോലെ ആ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള
💬 Comments
View all comments