0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 3.2K

ശ്രമമാണ് ഡോണ നാളിതുവരെ നടത്തിക്കൊണ്ടിരുന്നത്. അവളുടെ ആത്മഹത്യക്ക് പിന്നില്‍ കബീറും നിങ്ങളുമാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തി നിങ്ങള്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങി നല്‍കുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ വിധി പറഞ്ഞ കേസ് ആയതിനാല്‍, അത്ര നിസ്സാരമായി ഇത് വീണ്ടും റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല എന്നവള്‍ക്ക് തന്നെ അറിയാം. പൌലോസിന്റെയും വാസുവിന്റെയും സഹായത്തോടെ അവള്‍ നിങ്ങള്‍ക്കെതിരെ വേണ്ട എല്ലാ തെളിവുകളും സമാഹരിച്ചു കഴിഞ്ഞ ഘട്ടത്തില്‍ ആണ് കബീര്‍ അവരുടെ പിടിയിലാകും എന്ന പേടിയില്‍ നിങ്ങള്‍ അവനെ കൊല്ലിച്ചത്. അവന്റെ മരണം ആത്മഹത്യയല്ല കൊലയാണ് എന്ന് വാര്‍ത്ത വരുമ്പോള്‍, അവനെ കൊല ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉള്ളത് നിങ്ങള്‍ക്കാണ് എന്നവള്‍ക്ക് പുല്ലുപോലെ തെളിയിക്കാന്‍ പറ്റും. അതായത് മുംതാസ് കേസില്‍ ഡോണയ്ക്ക് അനുകൂലമായി എന്ന് പറഞ്ഞാല്‍ വളരെ വളരെ അനുകൂലമായി കബീറിന്റെ മരണം മാറും എന്നര്‍ത്ഥം..” ചാണ്ടി പറഞ്ഞത് കേട്ടു മൂവരും ഞെട്ടി. അല്‍പനേരത്തേക്ക് അവര്‍ സംസാരിക്കാതെ ആലോചനയില്‍ മുഴുകി. “ശരിയാണ്..വളരെ ശരിയാണ്. റാവുത്തരുടെ നിര്‍ബന്ധം നമുക്കൊരു പാര ആയി മാറിയിരിക്കുകയാണ്. ആ നശിച്ച നായ ഇടയില്‍ വന്നതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതില്ലായിരുന്നു എങ്കില്‍ ദ്വിവേദി വളരെ പെര്‍ഫക്റ്റ് ആയി നടത്തിയ ആ കൊല ഒരിക്കലും പുറംലോകം അറിയുകയേ ഇല്ലായിരുന്നു..” നിരാശ കലര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുന്‍ പറഞ്ഞു. “എന്നങ്ങനെ തീര്‍ത്ത് പറയണ്ട..ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മ്മ ഇല്ലേ? പൌലോസ് ദ്വിവേദിയുടെ വരവും നിങ്ങളെ അയാള്‍ കണ്ടതും ഒക്കെ അറിഞ്ഞിട്ടുണ്ട്..പക്ഷെ അയാളാണ് കബീറിനെ കൊന്നത് എന്നവനു തെളിയിക്കാന്‍ പറ്റാത്തിടത്തോളം പേടിക്കാനില്ല. ദ്വിവേദിയെ കേരളാ പോലീസിന് പിടിക്കേണ്ട കാര്യവുമില്ല..കാരണം ഈ

💬 Comments

View all comments