Chapter Title : മൃഗം 30 [Master]
തിരുകി. അയാളുടെ മനസ്സില്‍ കൂട്ടലുകളും ഹരിക്കലുകളും നടക്കുകയാണ് എന്ന് മനസിലാക്കിയ പൌലോസ് മൌനം പാലിച്ചു. ആദ്യമുണ്ടായ ഷോക്കില്‍ നിന്നും മോചിതനായ ചാണ്ടി സമനില നടിച്ച് പൌലോസിനെ നോക്കി. “നിങ്ങള്‍ സത്യമാണോ പറയുന്നത്? നിങ്ങള്‍ക്കെങ്ങനെ കിട്ടി ആ വിഷ്വല്‍സ്?” ചാണ്ടി സ്വരം പരമാവധി സാധാരണമട്ടിലാക്കി ചോദിച്ചു. “അതൊക്കെ കിട്ടി..സാറിന് കാണണോ?” “ഷുവര്‍..ഷോ മി ദാറ്റ്..” പൌലോസ് പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് എടുത്ത് അയാളുടെ നേരെ നീട്ടി. അത് വാങ്ങുമ്പോള്‍ ചാണ്ടിയുടെ വിരലുകള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. അയാള്‍ അത് വാങ്ങി പിസിയില്‍ ഘടിപ്പിച്ചിട്ട് ഫയല്‍ തുറന്നു. ചാണ്ടി വിയര്‍ക്കുന്നത് പൌലോസ് നേരില്‍ കാണുകയായിരുന്നു. അയാള്‍ വളരെ ഉദ്വേഗത്തോടെ വിഷ്വല്‍സ് പരിശോധിച്ചു. സൈക്കിളില്‍ ഇരുളില്‍ വന്നിറങ്ങുന്ന രൂപം അവ്യക്തമാണ്. അയാള്‍ മതില്‍ ചാടിക്കടക്കുന്നതും അതേത്തുടര്‍ന്ന് നായയുടെ കുര കേള്‍ക്കുന്നതും ചാണ്ടി വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി. ആ ഭാഗത്തെ കാഴ്ചകള്‍ അവ്യക്തമായിരുന്നു. പക്ഷെ നായയെ ചരടില്‍ തൂക്കി നിര്‍ത്തുന്ന രംഗം അയാള്‍ സ്പഷ്ടമായിത്തന്നെ കണ്ടു. തുടര്‍ന്നു വീടിനു പിന്നിലേക്ക് ദ്വിവേദി പോകുന്നത് അവ്യക്തമായിരുന്നു വീഡിയോയില്‍. വീട്ടുകാര്‍ പുറത്ത് ഇറങ്ങിയതോടെ ക്യാമറ ഓഫായി. അടുത്ത വീഡിയോ തുടങ്ങിയപ്പോള്‍ മതില്‍ ചാടിക്കടന്ന് റോഡിലേക്ക് ഇറങ്ങുന്ന ദ്വിവേദിയുടെ അവ്യക്ത രൂപം അല്പം ദൂരെ നിന്നും ഷൂട്ട് ചെയ്തത് പോലെ ആയിരുന്നു. തുടര്‍ന്നു സൈക്കിളില്‍ കയറി പോകുന്ന അയാളുടെ മുഖം ക്യാമറ ഒരു തവണ കൃത്യമായിത്തന്നെ പകര്‍ത്തിയത് ചാണ്ടി ഞെട്ടലോടെ കണ്ടു. വീഡിയോ ഷൂട്ട് ചെയ്ത സമയവും തീയതിയും അതില്‍ തന്നെ ഉണ്ടായിരുന്നു. വീഡിയോ രണ്ടുമൂന്നാവര്‍ത്തി കണ്ട ചാണ്ടി മനസ്സില്‍ തകൃതിയായി കണക്കുകൂട്ടലുകള്‍ നടത്തി. ഡെവിള്‍സിനെതിരെ ഉള്ള ശക്തമായ ഒരു തെളിവാണ് തന്റെ കണ്മുന്നില്‍ ഉള്ളത് എന്ന് മനസിലാക്കിയ അയാള്‍ അവരെ രക്ഷിക്കാനുള്ള കുതന്ത്രങ്ങള്‍ ദ്രുതഗതിയില്‍ മെനഞ്ഞു. ഇത് വച്ച് അവരോട് നന്നായി വിലപേശി ഒരു വന്‍തുക കൈപ്പറ്റാന്‍ തനിക്ക്
💬 Comments
View all comments