Chapter Title : മൃഗം 30 [Master]
സാധിക്കുമെന്നും ചാണ്ടി ഉള്‍പ്പുളകത്തോടെ ഓര്‍ത്തു. പക്ഷെ അവരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കേണ്ട കടമ തനിക്കാണ്. എന്തോ ചില തീരുമാനങ്ങളിലേക്ക് എത്തിയ ചാണ്ടി പിസിയില്‍ നിന്നും പെന്‍ ഡ്രൈവ് ഊരിയ ശേഷം പൌലോസിനെ നോക്കി. “എന്ത് തോന്നുന്നു സര്‍..അന്ന് രാത്രി റാവുത്തരുടെ വീട്ടുവളപ്പില്‍ ചാടിക്കടന്നു നായയെ കൊന്നത് അവനാണ്..ദ്വിവേദി..അവനതിനെ കൊന്ന രീതി അങ്ങ് കണ്ടല്ലോ? അതെ രീതിയില്‍ തന്നെയാണ് അവന്‍ കബീറിനെയും വധിച്ചത്..” പൌലോസ് ആത്മവിശ്വാസം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു. “നിങ്ങള്‍ക്ക് ഇതെങ്ങനെ കിട്ടി? ആരാണ് ഇത് ഷൂട്ട് ചെയ്തത്?” ചാണ്ടി ചോദിച്ചു. “ഒരു കാര്യം സാറിന് മനസിലായല്ലോ? ഇത് ഷൂട്ട് ചെയ്ത ആള്‍ ഈ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണ് എന്നുള്ള കാര്യം? സാറ് വാസുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നാണ് എനിക്കിനി അറിയേണ്ടത്” അയാള്‍ ചോദിച്ചതിനുള്ള മറുപടി നല്‍കാതെ പൌലോസ് പറഞ്ഞു. “പൌലോസ്..ഈ വീഡിയോയില്‍ കാണുന്ന ആള്‍ ദ്വിവേദി ആണ് എന്ന് എനിക്കും മനസ്സിലായി. പക്ഷെ അയാള്‍ ചാടിക്കടന്നു കയറിയ വീട് റാവുത്തരുടെ വീടാണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ വിഷ്വല്‍സ് ഒന്നും വ്യക്തവുമല്ല. മാത്രമല്ല, ദ്വിവേദി എന്തിനു കബീറിനെ കൊല്ലണം? ആരാണ് അയാള്‍ക്ക് കൊട്ടേഷന്‍ നല്‍കിയത്? ഈവിധ കാര്യങ്ങളില്‍ വ്യക്തത ഇല്ലാതെ ആരോ ഷൂട്ട് ചെയ്ത ഒരു വീഡിയോ വച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ സാധ്യമല്ല....” “സര്‍, അതൊക്കെ അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യങ്ങള്‍ ആണ്. ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്ന സമയം, തീയതി, ഇരുട്ടില്‍ ആണെങ്കിലും ആ മതില്‍ റാവുത്തരുടെ വീടിന്റെ മതിലാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്, നായയെ കഴുത്തില്‍ കയറു മുറുക്കി കൊന്നതാണ് എന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരി വയ്ക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും കാണിക്കുന്നത് ഈ കൊല ദിവേദി നടത്തിയതാണ് എന്നല്ലേ? അയാളെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഡെവിള്‍സ് ആണ് എന്നതിന്റെ തെളിവും എന്റെ
💬 Comments
View all comments