0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1634

പക്കലുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും മാലിക്ക് അവനെ സ്വീകരിച്ചത് മുതല്‍ വീട്ടില്‍ എത്തുന്നത് വരെ ഉള്ള വിവിധ ഫോട്ടോകള്‍ എന്റെ പക്കലുണ്ട്..ഇനിയും സാറിന് സംശയമുണ്ടോ?” പൌലോസ് ചോദിച്ചു. “പൌലോസ്..ഒരാള്‍..ദ്വിവേദി തന്നെ ആയിക്കോട്ടെ..കൊച്ചിയില്‍ എത്തുന്നു. നിങ്ങള്‍ ഈ പറയുന്ന ഡെവിള്‍സ് എന്ന ടീമും അയാളും തമ്മില്‍ എന്തെങ്കിലും ബിസിനസ് ബന്ധമോ അല്ലെങ്കില്‍ സുഹൃദ് ബന്ധമോ കണ്ടേക്കാം. അതിനാകും അയാള്‍ വന്നതും അവരയാളെ സ്വീകരിച്ചതും. അതൊന്നും അയാളാണ് കൊലയ്ക്ക് പിന്നില്‍ എന്നതിന്റെ കാരണമല്ല. ദ്വിവേദിക്ക് കബീറിനോട് വിരോധം ഒന്നുമില്ല...നിങ്ങള്‍ പറയുന്ന ഡെവിള്‍സിനും കബീറിനോട് വ്യക്തി വൈരാഗ്യം ഉള്ളതായി യാതൊരു സൂചനയും ഇല്ല. അങ്ങനെയിരിക്കെ വ്യക്തമല്ലാത്ത ഒരു വീഡിയോ വച്ചുകൊണ്ട് കഥകള്‍ മെനയുന്നതില്‍ അര്‍ത്ഥമില്ല..തെളിവുകള്‍ വാസുവിനെതിരാണ്” ചാണ്ടിയുടെ സംസാരം പൌലോസിന്റെ രക്തം തിളപ്പിച്ചു എങ്കിലും അയാള്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. അയാള്‍ക്ക് വാസുവിനെ കുടുക്കണം എന്ന തീരുമാനം ആണ് ഉള്ളതെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ ഒരിക്കലും അയാള്‍ ശ്രമിക്കാന്‍ പോകുന്നില്ല എന്ന് പൌലോസിനു മനസിലായി എങ്കിലും ഒരു ശ്രമം കൂടി നടത്താന്‍ അയാള്‍ തീരുമാനിച്ചു. “സര്‍..മുന്‍പൊരിക്കല്‍ ഞാന്‍ താങ്കളോട് പറഞ്ഞിരുന്നു..മുംതാസ് കേസിലെ ഒന്നാം പ്രതി കബീറും, രണ്ടാം പ്രതികള്‍ ഡെവിള്‍സുമാണ്. കബീര്‍ ഏറെക്കുറെ ആ കേസില്‍ കുടുങ്ങും എന്ന് മനസിലായ സമയത്താണ് അവര്‍ അവനെ വധിക്കുന്നത്. കാരണം കബീര്‍ പിടിയിലായാല്‍, അവളെ ബലാല്‍സംഗം ചെയ്ത ഡെവിള്‍സും ഉള്ളിലാകും. ആ കാരണമാണ് ദ്വിവേദിയെ നിയോഗിച്ചതിനു പിന്നില്‍ ഉള്ളത്. ഒന്നാം പ്രതി ഇല്ലാതായാല്‍, കേസ് തന്നെ അപ്രസക്തമാക്കാന്‍ കഴിവുള്ള വക്കീല്‍ അവര്‍ക്കുണ്ടല്ലോ..അവരുടെ ഇതിലെ ഇടപെടലിന്റെ തെളിവുകള്‍ ഇഷ്ടം പോലെ എന്റെ പക്കലുണ്ട്. അങ്ങ് പറയുന്നത് പോലെ വാസുവിന് കബീറിനോട് യാതൊരു വിരോധവുമില്ല. മുംതാസ് കേസ് റീ ഓപ്പണ്‍ ചെയ്യിക്കുന്നതിന്റെ ഭാഗമായി ഡോണ നടത്തി വന്നിരുന്ന ശ്രമങ്ങള്‍ക്ക് സഹായിയായി അവന്‍ നിന്നു എന്നെ ഉള്ളൂ..അന്നുരാത്രി അവന്‍ അവന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.. അങ്ങ് യഥാര്‍ത്ഥ

💬 Comments

View all comments