0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1635

പ്രതികളെ പിടികൂടിയില്ല എങ്കിലും കുഴപ്പമില്ല, വാസു എന്ന നിരപരാധിയെ കള്ളക്കേസില്‍ കുടുക്കരുത്..ഇതൊരു അപേക്ഷയാണ്” ചാണ്ടിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് പൌലോസ് കണ്ടു. “നീ എന്താടാ കരുതിയത്? ഞാന്‍ ഇവിടെ ചെരയ്ക്കാന്‍ ഇരിക്കുകയാണെന്നോ? നിന്നെക്കാള്‍ മുന്‍പേ ഈ ഉടുപ്പിട്ടവനാണ് ഞാന്‍. സിറ്റി കമ്മീഷണറുടെ മുഖത്ത് നോക്കി കള്ളക്കേസ് ഉണ്ടാക്കുന്നവന്‍ എന്ന് പറഞ്ഞ നിന്നെ ഈ സിറ്റിയില്‍ ഞാനിനി വച്ചു പൊറുപ്പിക്കില്ല..കബീര്‍ കേസ് എങ്ങനെ മുന്‍പോട്ടു പോകണം എന്ന് ഞാന്‍ തീരുമാനിക്കും..നിന്നോട് അതില്‍ ഇടപെടാനോ അന്വേഷിക്കാനോ ആരെങ്കിലും ആവശ്യപ്പെട്ടോടാ? നൌ ഗെറ്റ് ഔട്ട്‌ ഓഫ് മൈ ഓഫീസ്..” ചാണ്ടി ആക്രോശിച്ചു. അയാള്‍ കളി തുടങ്ങി എന്ന് മനസിലാക്കിയ പൌലോസ് ഒരു പുഞ്ചിരിയോടെ തൊപ്പി ഊരി മേശപ്പുറത്ത് വച്ചു. എന്നിട്ട് മുന്‍പോട്ട് ആഞ്ഞിരുന്ന് ചാണ്ടിയുടെ കണ്ണിലേക്ക് നോക്കി. “എടൊ ചാണ്ടി..ഇപ്പോള്‍ ഈ സംസാരിക്കുന്നത് വെറും പൌലോസ് ആണ്. തന്റെ കീഴാപ്പീസര്‍ പൌലോസല്ല, താഴത്തങ്ങാടി മനയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്ജിന്റെ മകന്‍ പൌലോസ് ജോര്‍ജ്ജ്. താന്‍ ആര്‍ക്കു വേണ്ടിയാണ് വാസുവിനെ കുടുക്കാന്‍ നോക്കുന്നത് എനിക്ക് നന്നായി അറിയാം. നിരപരാധിയായ ആ ചെറുപ്പക്കാരനെ താന്‍ കള്ളക്കേസില്‍ കുടുക്കിയാല്‍, ചാണ്ടി നിന്റെ പണ്ടി ഞാന്‍ അടിച്ചു പൊട്ടിക്കും. എനിക്കീ പോലീസ് ജോലീം കോപ്പും ഒന്നും ഒരു പുല്ലുമല്ല.. ഇട്ടെറിഞ്ഞിട്ട്‌ ഞാന്‍ പോകും..പക്ഷെ അത് നിന്റെ കഷ്ടകാലത്തിന്റെ തുടക്കം ആയിരിക്കുമെന്ന് മാത്രം” പൌലോസ് ഒരു സിംഹത്തെപ്പോലെ മുരണ്ടു. ചാണ്ടി അയാളുടെ ഭാവമാറ്റം കണ്ട് ആദ്യമൊന്നു ഞെട്ടി. പക്ഷെ വേഗം തന്നെ അയാള്‍ സമനില വീണ്ടെടുത്ത് പകയോടെ പൌലോസിനെ നോക്കി. “എടാ..മര്യാദയ്ക്ക് സംസാരിക്കണം. നീ വെറും ഒരു എസ് ഐ ആണ്..നിന്റെ തൊപ്പി എന്നേക്കുമായി തെറിപ്പിക്കാന്‍ എനിക്ക് സെക്കന്റുകള്‍ മതി” ചാണ്ടി സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.. “തെറിപ്പിക്കടാ പുല്ലേ..വളരെ വ്യക്തമായ ഒരു തെളിവ് നിന്റെ കൈയില്‍ തന്നിട്ട് നിനക്ക് സംശയം.. അല്ലേടാ? നീ

💬 Comments

View all comments