Chapter Title : മൃഗം 30 [Master]
ഒന്നോര്‍ത്തോ..നിന്റെ കൌണ്ട് ഡൌണ്‍ ഇവിടെ തുടങ്ങുകയാണ്. ദ്വിവേദി ആണ് ഈ കൊലയ്ക്ക് പിന്നിലെന്ന് ഞാന്‍ തെളിയിക്കും. അതിന് എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല. അവനെ ഇവിടേക്ക് കൊണ്ട് വന്നത്, നീ മൂലം താങ്ങി സഹായിക്കുന്ന ഡെവിള്‍സ് ആണ് എന്നും പുല്ലുപോലെ ഞാന്‍ തെളിയിക്കും. നീ ഞാന്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അവന്മാരെ അറസ്റ്റ് ചെയ്താല്‍, നീ ചെയ്തുകൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങള്‍ ഞാനങ്ങു ക്ഷമിച്ചേക്കാം..അതല്ല, ആ പാവം പയ്യനെ കുടുക്കാനാണ് നിന്റെ പദ്ധതി എങ്കില്‍, ചാണ്ടീ നീ ഒരൊറ്റ ദിവസം സമാധാനത്തോടെ കിടന്നുറങ്ങില്ല..പൌലോസ് ആണ് പറയുന്നത്” “ഛീ..എഴുന്നേല്‍ക്കടാ..കടക്കടാ എന്റെ ഓഫീസില്‍ നിന്നും പുറത്ത്..” ചാണ്ടി ചാടി എഴുന്നേറ്റ് ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തി. രണ്ടു പോലീസുകാര്‍ വേഗം ഉള്ളിലെക്കെത്തി അയാള്‍ക്ക് സല്യൂട്ട് നല്‍കി. “ഇവനെ പിടിച്ചു പുറത്ത് എറിയെടോ..ബ്ലഡി ഫൂള്‍..നിന്നെ ഞാന്‍ സസ്പെന്ഡ് ചെയ്തിരിക്കുന്നു..” ചാണ്ടി അലറി. പോലീസുകാര്‍ പൌലോസിനെ സമീപിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു. “നിന്റെയൊക്കെ മേലാപ്പീസര്‍ പറഞ്ഞത് കേട്ട് എന്റെ ദേഹത്ത് തൊട്ടാല്‍, ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐ സി യുവില്‍ മുന്‍കൂര്‍ ആയി ബെഡ് ബുക്ക് ചെയ്തിട്ടേ ആകാവൂ..മാറി നില്‍ക്കടാ” അടുത്തേക്ക് വന്ന പോലീസുകാരെ നോക്കി പൌലോസ് മുരണ്ടു. അയാളെ നന്നായി അറിയാമായിരുന്ന അവര്‍ ഭയത്തോടെ ചാണ്ടിയെ നോക്കി. അവരെ വിരട്ടിയ ശേഷം പൌലോസ് ചാണ്ടിയെ നോക്കി. “എടാ ചാണ്ടി..ഈ ആപ്പീസ് നിന്റെ തന്ത നിന്റെ പേരില്‍ എഴുതിത്തന്ന കുടുംബ സ്വത്തോ നിനക്ക് സ്ത്രീധനം കിട്ടിയ വകയില്‍ ഉള്ളതോ അല്ല. ഇത് കേരള സര്‍ക്കാരിന്റെ പ്രോപ്പര്‍ട്ടി ആണ്..അതില്‍ നിന്നെപ്പോലെ പേ പിടിച്ച ഒരു നായയെ അവര്‍ പിടിച്ചിരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നം..ഇവിടെ നിന്നും എപ്പോള്‍ പോകണം എന്ന് ഞാന്‍ തീരുമാനിക്കും..” പൌലോസ് അയാളുടെ മേശപ്പുറത്തേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു. “പിടിച്ചു പുറത്താക്കെടോ അവനെ..” ചാണ്ടി റിവോള്‍വര്‍ അരയില്‍ നിന്നും ഊരി പൌലോസിനു നേരെ ചൂണ്ടിക്കൊണ്ട്
💬 Comments
View all comments