Chapter Title : മൃഗം 31 [Master]
നടന്ന കൊലയില്‍ താല്‍പ്പര്യം കാണിക്കില്ല. അഥവാ അവര്‍ കാണിച്ചാലും നമ്മുടെ നാട്ടുകാര്‍ ആ വാര്‍ത്ത കാണുകയുമില്ല..അതുകൊണ്ട് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വേണം നമുക്കിത് ജനങ്ങളിലേക്ക് എത്തിക്കാന്‍” ചായ കൈയില്‍ എടുത്തുകൊണ്ട് ഡോണ പറഞ്ഞു. “സോഷ്യല്‍ മീഡിയ...അതാണ് ഇനി നമ്മുടെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം” ഇന്ദുവും ചായക്കപ്പ് കൈയില്‍ എടുത്തുകൊണ്ട് പറഞ്ഞു. “പക്ഷെ നമ്മള്‍ ഉദ്ദേശിക്കുന്ന പ്രതികരണം കിട്ടിയില്ല എങ്കില്‍?” ഡോണ സംശയത്തോടെ അവളെ നോക്കി. “കിട്ടും..നീ നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ഇടുന്ന പോസ്റ്റ് നിമിഷങ്ങള്‍ കൊണ്ട് വൈറല്‍ ആകും..എത്രയും വേഗം കബീര്‍ വധക്കേസിന്റെ പിന്നാമ്പുറ കഥ അവതരിപ്പിച്ചുകൊണ്ട്, അതിനു നിനക്ക് ലഭിച്ച നിര്‍ണ്ണായക മൊഴികള്‍ കോര്‍ത്തിണക്കി, അവസാനം ദ്വിവേദിയില്‍ എത്തി നില്‍ക്കുന്ന ഒരു പെര്‍ഫെക്റ്റ് വീഡിയോ നീ യൂ ട്യൂബിലും പിന്നെ എഫ് ബിയിലും വാട്ട്സ് അപ്പിലും പോസ്റ്റ് ചെയ്യണം. ഞാന്‍ പരമാവധി ഷെയര്‍ ചെയ്യാം. നമുക്ക് പരിചയമുള്ള എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കാം...ഇങ്ങനെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു എന്ന് കാണുമ്പൊള്‍ ഇപ്പോള്‍ ഡെവിള്‍സിനെ ഭയന്ന് നീയുമായി സഹകരിക്കാന്‍ മടിക്കുന്ന എല്ലാ ചാനല്‍ ഊളന്മാരും ഇത് ഏറ്റെടുക്കുകയും ചെയ്യും..അതുകൊണ്ട് നീ വേഗം തന്നെ വീഡിയോ റെഡി ആക്കാനുള്ള വഴി നോക്ക്” ഇന്ദു പറഞ്ഞിട്ട് മെല്ലെ ചായ കുടിച്ചു. ഡോണ അവള്‍ പറഞ്ഞത് അംഗീകരിച്ച മട്ടില്‍ തലയാട്ടി. ചായ കുടിച്ചു തീര്‍ന്ന കപ്പു തിരികെ വച്ചിട്ട് അവള്‍ ഇന്ദുവിനെ നോക്കി. “അതെ ഇന്ദു...അത് തന്നെയാണ് ഞാനും ചിന്തിച്ചത്..ഇന്ന് രാത്രി തന്നെ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം. കുറെ എഡിറ്റിംഗ് ഒക്കെ ചെയ്യേണ്ടതുണ്ട്....നീ കൂടി എന്റെ ഒപ്പം വാ..എന്റെ മനസ് സ്വസ്ഥമല്ലാത്തത് കൊണ്ട് തനിച്ച് ചെയ്യാന്‍ പ്രയാസമാണ്...” “ഇന്നത്തെ എന്റെ ദിവസം മൊത്തം നിനക്ക് വേണ്ടിയാണു മോളെ..ഞാനും വരാം..വേഷം ഒന്ന് മാറിക്കോട്ടേ” ഇന്ദു ചിരിച്ചുകൊണ്ട് എഴുന്നേറ്റപ്പോള്‍ ഡോണയുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍
💬 Comments
View all comments