Chapter Title : മൃഗം 31 [Master]
ഫോണെടുത്ത് നോക്കി; നമ്പര്‍ കാണിക്കാത്ത അനോണിമസ് കോള്‍ ആണ് അതെന്നു കണ്ടപ്പോള്‍ ഡോണ ഇന്ദുവിനെ നോക്കി. അവളും അതിലേക്ക് നോക്കിയിട്ട് ഡോണയോട് ഇങ്ങനെ പറഞ്ഞു: “സ്പീക്കറില്‍ ഇട്..ഇത് നമ്പര്‍ അറിയാതിരിക്കാന്‍ വേണ്ടി ഏതോ പ്രോക്സി ഉപയോഗിച്ച് ചെയ്യുന്ന കോള്‍ ആണ്...” ഇന്ദു തിരികെ കസേരയില്‍ ഇരുന്നപ്പോള്‍ ഡോണ ഫോണിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തിട്ട്, അത് മേശപ്പുറത്ത് വച്ചു. “ഹലോ..മിസ്സ് ഡോണ പുന്നൂസ്” മറുഭാഗത്ത് നിന്നും തീര്‍ത്തും അപരിചിതമായ പുരുഷസ്വരം ഒഴുകി വന്നപ്പോള്‍ മറുപടി നല്‍കാന്‍ ഇന്ദു ഡോണയെ ആംഗ്യം കാട്ടി. “യെസ്..ഹു ഈസ് ദിസ്?” ഡോണ ചോദിച്ചു. “സ്റ്റാന്‍ലി..സ്റ്റാന്‍ലി ഡേവിഡ്...നീ എന്നെ അറിയും...” ഇന്ദുവും ഡോണയും ഞെട്ടലോടെ പരസ്പരം നോക്കി. ഇന്ദു തുടരാന്‍ ആംഗ്യം കാട്ടി. “ഹൌ കം? ഹു ആര്‍ യു?” ഡോണ ആളെ മനസിലായെങ്കിലും അറിയാത്ത മട്ടില്‍ ചോദിച്ചു. “നടനം വേണ്ട..നിന്നെ ഞാന്‍ വിളിച്ചത് ഒരു വിവരം നേരില്‍ പറയാനാണ്...ശ്രദ്ധിച്ചു കേട്ടോണം..കാരണം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല...നീ ഇന്നലെ ഐ ജിയെ കാണാന്‍ പോയതും അദ്ദേഹത്തെ ഒരു വീഡിയോ കാണിച്ചതും ഞങ്ങള്‍ അറിഞ്ഞു..നിന്റെ പൌലോസ് ചാണ്ടി സാറിനെ കാണിച്ച അതെ വീഡിയോ...അത് നീ മറക്കുന്നതാണ് നല്ലത്. അതുമായി നീ പുതിയ എന്തെങ്കിലും പദ്ധതി പ്ലാനിട്ടാല്‍, ഡോണമോളെ..നീ വളരെ പശ്ചാത്തപിക്കും..നിന്റെ ബോഡി ഗാര്‍ഡ് വാസു ഇനി പുറം ലോകം കാണില്ല..ദ്വിവേദിയെ തേടിപ്പോയ പൌലോസിന്റെ ജഡം എങ്കിലും കിട്ടാന്‍ നീ പ്രാര്‍ഥിക്കുക.. ഇവര്‍ രണ്ടുമില്ലാത്ത നീ ചിറകുകള്‍ നഷ്ടപ്പെട്ട കിളിയാണ് എന്നുള്ളത് മറക്കരുത്..എന്റെ ഈ മുന്നറിയിപ്പ് അവഗണിച്ച് നീ എന്തെങ്കിലും സാഹസത്തിനു മുതിര്‍ന്നാല്‍, പിന്നെ അങ്ങനെയൊന്നു നീ ചെയ്യില്ല.. ചെയ്യാന്‍ നിനക്ക് സാധിക്കില്ല.....ടേക്ക് മൈ വേഡ് ഫോര്‍ ദാറ്റ്..ബൈ..” ഡോണയ്ക്ക് എന്തെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കാതെ അവന്‍ ഫോണ്‍ വച്ചുകളഞ്ഞു. വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ ഇന്ദുവും ഡോണയും പരസ്പരം നോക്കി. ഡോണ മെല്ലെ കസേരയില്‍
💬 Comments
View all comments