0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 1112

പിന്നിലേക്ക് ചാരി. “ഡോണ..അവര്‍ക്കറിയാം നീ എന്തെങ്കിലും ചെയ്യുമെന്ന്..എനിക്ക് ഭയം തോന്നുന്നുണ്ട്..നമ്മള്‍ പറഞ്ഞത് പോലെ വീഡിയോ പോസ്റ്റ്‌ ചെയ്താല്‍, അവര്‍ എന്താകും ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല..” ഇന്ദു തന്റെ ഭയം മറയ്ക്കാതെ ഡോണയോട് പറഞ്ഞു. “അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇന്ദൂ ഞാന്‍ ഇത്ര നാളും അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്. അവന്‍ പറഞ്ഞത് പോലെ ഞാനിന്ന് ചിറകുകള്‍ നഷ്ടപ്പെട്ട ഒരു കിളിയാണ്..ഇപ്പോള്‍ അവര്‍ക്കെന്നെ ഏതു വിധത്തിലും ദ്രോഹിക്കാന്‍ സാധിക്കും..അറിയാം..പക്ഷെ അതൊന്നും എന്നെ പിന്നിലേക്ക് വലിക്കുന്ന ഘടകം ആകാന്‍ പോകുന്നില്ല..നീ വാ..നമുക്ക് നമ്മുടെ ജോലി ചെയ്യാം..” നിശ്ചയദാര്‍ഢ്യത്തോടെ ഡോണ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഇന്ദു പുഞ്ചിരിച്ചു. “ദൈവം നിനക്ക് യാതൊരു ആപത്തും വരുത്താതെ സംരക്ഷിക്കട്ടെ..നീ ലോകത്തുള്ള സകല സ്ത്രീകള്‍ക്കും ഒരു മാതൃകയാണ് ഡോണ..നിന്റെ കൂട്ടുകാരി ആകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” അത് പറയുമ്പോള്‍ ഇന്ദുവിന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. “നീ വേഷം മാറിയിട്ട് വാ..പോ” ഡോണ അവളെ ഉന്തിത്തള്ളി ഉള്ളിലേക്ക് പറഞ്ഞു വിട്ടു. പിന്നെ അവള്‍ കാണാതെ തന്റെ കണ്ണുകള്‍ തുടച്ചു. ------------------------------ ദ്വിവേദിയെ തേടിയുള്ള പൌലോസിന്റെ അന്വേഷണം ഏഴു ദിവസങ്ങള്‍ക്ക് ശേഷം എത്തി നിന്നത് വടക്കേ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് എന്ന നഗരത്തിലാണ്. ദ്വിവേദിക്ക് ഇന്ത്യയുടെ പലഭാഗത്തും ഉള്ള വീടുകളില്‍ ഒന്ന് ഫിറോസാബാദില്‍ ആണ് എന്നും ഈ സമയത്ത് അയാള്‍ അവിടെ ഉണ്ടാകും എന്നുമുള്ള വിവരവും ലഭിച്ചതുകൊണ്ടാണ് അയാള്‍ അവിടെ എത്തിയത്. വലിയ വികസനം ഒന്നും ചെന്നിട്ടില്ലാത്ത ഒരു ഇടത്തരം നഗരമായിരുന്നു ഫിറോസാബാദ്. അവിടെ സാമാന്യം കൊള്ളാം എന്ന് തോന്നിയ ഒരു ഹോട്ടലില്‍ പൌലോസ് മുറിയെടുത്ത് രാത്രി നന്നായി ഉറങ്ങിയ ശേഷം രാവിലെ കുളിച്ചു വേഷം മാറി പ്രഭാതഭക്ഷണം കഴിച്ച ശേഷം ഒരു ഓട്ടോയില്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. “അയാം പൌലോസ് ജോര്‍ജ്ജ്..കേരളാ പോലീസ്” തന്റെ ഐഡി എടുത്ത്

💬 Comments

View all comments