Chapter Title : മൃഗം 31 [Master]
സംശയത്തോടെ അയാള്‍ ചോദിച്ചു. “എന്തിന്? അവന്‍ ഒരു വീടിന്റെ മതില്‍ ചാടിക്കടന്നു കയറിയാല്‍ അതൊരു ഒഫന്‍സ് ആണോ? അവനെക്കൊണ്ട് കൊല ചെയ്യിക്കാന്‍ എന്റെ മൌനസമ്മതം ഉണ്ടായിരുന്നു..ഒന്നാമത്തെ കാരണം, കൊല ചെയ്യപ്പെട്ടവന്‍ മരിക്കാന്‍ അര്‍ഹാനയിരുന്നു എന്നുള്ളതാണ്. രണ്ട്, കൊല നടത്തിയാല്‍ മാത്രമേ ദ്വിവേദിയിലൂടെ അവനെ ഇതിനായി നിയമിച്ചവരെ പിടികൂടി തുറുങ്കില്‍ അടയ്ക്കാന്‍ എനിക്ക് കഴിയൂ. അവരെ കുടുക്കാന്‍ വേണ്ടിയാണ് ദ്വിവേദിക്ക് ഞാന്‍ അവസരം നല്‍കിയത്. കൊല ചെയ്യപ്പെട്ടവന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അത് ചെയ്യിച്ചത്..ഇവനെ കൈയില്‍ കിട്ടിയാല്‍, അവനെക്കൊണ്ട് ഇത് ചെയ്യിച്ചത് ആരാണ് എന്ന് പറയിപ്പിക്കാന്‍ എനിക്കറിയാം” പൌലോസ് പറഞ്ഞത് കേട്ട് സിംഗ് തലയാട്ടിക്കൊണ്ട് പിന്നിലേക്ക് ചാരി. ഒരു പോലീസുകാരന്‍ മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടു കോപ്പകളില്‍ ചായ കൊണ്ട് വച്ചു. ഒപ്പം ഗോതമ്പ് കൊണ്ട് വറുത്ത് ഉണ്ടാക്കിയ ഏതോ വടക്കേ ഇന്ത്യന്‍ പലഹാരവും. “കഴിക്കണം സര്‍” സിംഗ് ചായ എടുത്ത് പൌലോസിനു നല്‍കിക്കൊണ്ട് പറഞ്ഞു. പൌലോസ് പലഹാരം എടുത്ത് കഴിച്ചുകൊണ്ട് മെല്ലെ ചായ കുടിച്ചു. ചായ കുടിച്ച ശേഷം സിംഗ് കസേരയില്‍ ഒന്നിളകി ഇരുന്നു. “മിസ്റ്റര്‍ പൌലോസ്..ദ്വിവേദി ഒരു സാധാരണക്കാരന്‍ അല്ല. കേരളത്തിലെ പോലെ ഇവിടെ പോലീസിനെ ആളുകള്‍ക്ക് പേടി ഒന്നുമില്ല. ഞങ്ങള്‍ പലരെയും ഭയന്നാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകളാണ് ഇവിടെ കൂടുതലും ഉള്ളത്. അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം നമ്മള്‍ നീങ്ങേണ്ടത്. ഇവിടെ ബാദ്ഷാ മാര്‍ക്കറ്റ് എന്നൊരു സ്ഥലം ഉണ്ട്. അതിനടുത്താണ് അവന്റെ വീട്. നാട്ടിലെ ഒരു പ്രമാണി ആണ് ഈ പറഞ്ഞ ദ്വിവേദി. അവന്റെ ശരിയായ മുഖം അറിയാത്ത അവിടെയുള്ള ജനം അവന്റെ പിന്നാലെയാണ്..രാഷ്ട്രീയത്തിലും അവന് നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് അവിടെ ചെന്ന് അവനെ പൊക്കാന്‍ പ്രയാസമാണ്..ജനം ഇളകും. തന്നെയുമല്ല, നമ്മളെപ്പോലെ പത്തോ പന്ത്രണ്ടോ പേരെ അവന്‍ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവന്‍ ആണ്..അതും ഒരു പ്രശ്നമാണ്” അത് കേട്ടപ്പോള്‍
💬 Comments
View all comments