Chapter Title : മൃഗം 31 [Master]
പൌലോസ് ഗുഡമായി പുഞ്ചിരിച്ചു. “പിന്നെ, അവനെ പൊക്കാനുള്ള ഒരു മാര്‍ഗ്ഗമുള്ളത് അവന്‍ തന്നെ മനസ് വച്ചാലേ പറ്റൂ..” “മനസിലായില്ല” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി. “അവനൊരു സ്ത്രീയുമായി ബന്ധമുണ്ട്. ഇത് മാത്രമല്ല പലയിടത്തും ഇതേപോലെ അവന് സെറ്റപ്പ് ഉണ്ട്. കല്യാണം കഴിച്ച കുട്ടികള്‍ ഇല്ലാത്ത ഒരു സ്ത്രീയാണ് കക്ഷി. അവളുടെ ഭര്‍ത്താവ് യൂസ് ലെസ്സ് ആണ്..അവള്‍ അവന്റെ വരുതിയില്‍ നില്‍ക്കുന്നവള്‍ അല്ല..അവളെ നിയന്ത്രിക്കാന്‍ അവന് കഴിവുമില്ല..അതിസുന്ദരിയായ അവളെ ദ്വിവേദി ഇവിടെയുള്ള സമയത്ത് മിക്ക രാത്രികളിലും ചെന്ന് കാണാറുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരിക്കല്‍ അവനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ദ്വിവേദി ഒന്ന്‍ തലോടി..അയാള്‍ രണ്ടാഴ്ച കഴുത്ത് തിരിക്കാന്‍ സാധിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു...അയാള്‍ക്ക് അവനോട് പകയുണ്ട്..അവന്‍ അവിടെ ചെല്ലുമ്പോള്‍ ആ വിവരം അയാള്‍ നമ്മളെ അറിയിച്ചാല്‍, നമുക്കവനെ പിടികൂടാന്‍ പറ്റും. പക്ഷെ എന്റെ ഭയം അതല്ല..ഇവിടുത്തെ ഫോഴ്സില്‍ ദ്വിവേദിയെ മല്‍പ്പിടുത്തം നടത്തി കീഴ്പ്പെടുത്താന്‍ പറ്റിയ ഒരുത്തനും ഇല്ല എന്നുള്ളതാണ്..അവനെ പിടി കൂടിയാല്‍, അത് എനിക്ക് വലിയ ഒരു ക്രെഡിറ്റ് ആയിരിക്കും..കേസ് കേരളാ പോലീസിന്റെ ആണെങ്കിലും ഞാനാണ് അവനെ പിടികൂടാന്‍ സഹായിച്ചത് എന്ന് നാളെ ലോകം അറിയുമ്പോള്‍ എനിക്കൊരു പ്രൊമോഷനും സമ്മാനത്തുകയും ഉറപ്പാണ്. അവന്‍ എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതുകൊണ്ട് അവനെ പിടികൂടാന്‍ എനിക്ക് അധികാരവും ഉണ്ട്..പക്ഷെ, നമ്മളിതില്‍ വിജയിക്കുമോ എന്ന് മാത്രമേ എനിക്ക് ശങ്ക ഉള്ളൂ” അയാള്‍ സന്തോഷവും അതെ സമയം ആശങ്കയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. “എനിക്ക് സാറ് അവനെ കാണിച്ചു തന്നാല്‍ മാത്രം മതി..പിടികൂടുന്ന കാര്യം ഞാന്‍ ഏറ്റു. പിന്നെ അവനെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട സഹായവും സാറില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” പൌലോസ് പറഞ്ഞു. “മിസ്റ്റര്‍ പൌലോസ്, താങ്കള്‍ കരുതുന്നത്ര നിസ്സാരമല്ല ഇത്..ദ്വിവേദിയെ വേണ്ടവണ്ണം താങ്കള്‍ക്ക് അറിയില്ല” “എന്നെ അവനും അറിയില്ല..സാറ് അത് വിട്ടേക്ക്..അവനെ എപ്പോള്‍..എങ്ങനെ കാണാന്‍
💬 Comments
View all comments