Chapter Title : മൃഗം 31 [Master]
പറ്റും എന്ന് നോക്ക്” “ഓകെ..ഞാന്‍ അവനെ വിളിപ്പിക്കാം..ആ സ്ത്രീയുടെ ഭര്‍ത്താവിനെ..ദ്വിവേദി അവിടെ ചെന്നാല്‍ എന്നെ വിവരം അറിയിക്കാന്‍ ഞാന്‍ പറയാം..സാറിനെ വിളിക്കാനുള്ള നമ്പര്‍ തന്നാല്‍ ഞാന്‍ അതിലേക്ക് അപ്പോള്‍ത്തന്നെ വിളിച്ചു വിവരവും പറയാം..സാറ് എവിടെയാണ് താമസം?” പൌലോസ് ഹോട്ടലിന്റെ പേര് പറഞ്ഞു. “ഗുഡ്..പോകുന്ന വഴിക്ക് തന്നെയാണ് ഹോട്ടല്‍. സംഗതി നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ നടന്നാല്‍ ഞാന്‍ തന്നെ സാറിനെ അവിടെ നിന്നു പിക്ക് ചെയ്തോളാം..” “താങ്ക് യൂ വെരി മച്ച് മിസ്റ്റര്‍ സിംഗ്..താങ്കളുടെ ഈ സഹകരണത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും” പൌലോസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “നോ സര്‍..ഞാന്‍ അങ്ങയോട് ആണ് കടപ്പെടാന്‍ പോകുന്നത്. ഏതെങ്കിലും കേസില്‍ ദ്വിവേദിയെ കുരുക്കാന്‍ എല്ലാ വടക്കേ ഇന്ത്യന്‍ പോലീസ് സേനയും ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലം ആയി. എനിക്കതില്‍ വിജയിക്കാനായാല്‍, അതൊരു വലിയ നേട്ടം തന്നെ ആയിരിക്കും..” “ബി കോണ്‍ഫിഡന്റ്..നമ്മള്‍ വിജയിച്ചിരിക്കും” “ഷുവര്‍ സര്‍” അയാള്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം പൌലോസ് ഹോട്ടലിന്റെ നമ്പര്‍ നല്‍കിയ ശേഷം പുറത്തിറങ്ങി. ഡോണയെ വിളിച്ച് ഇക്കാര്യങ്ങള്‍ സംസാരിക്കണം എന്നയാള്‍ക്ക് തോന്നിയതുകൊണ്ട് അടുത്തുകണ്ട ബൂത്തിലേക്ക് കയറി അവള്‍ക്ക് ഫോണ്‍ ചെയ്തു. “ഹലോ ഡോണ..ഹൌ ആര്‍ യു” മറുഭാഗത്ത് ഡോണയുടെ സ്വരം കേട്ടപ്പോള്‍ പൌലോസ് ഉത്സാഹത്തോടെ ചോദിച്ചു. “ഇച്ചായന്‍ എന്താ ഇതിന്റെ ഇടയില്‍ ഒന്ന് വിളിക്കാഞ്ഞത്..ഞാന്‍ മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയതെ ഇല്ലല്ലോ..” ഡോണയുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ അവന്റെ കാതിലെത്തി. “മൊബൈല്‍ ഞാന്‍ മനപ്പൂര്‍വ്വം ഉപയോഗിച്ചില്ല. എന്റെ ഈ യാത്ര ആരും ട്രേസ് ചെയ്യാന്‍ പാടില്ല എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു..വാസുവിന് ബെയില്‍ കിട്ടിയോ?” “ഇച്ചായാ ഒരുപാടു പറയാനുണ്ട്..സംസാരിക്കാന്‍ സമയമുണ്ടോ ഇപ്പോള്‍?” “ഉണ്ട്..നീ പറഞ്ഞോ” “വാസുവിന് ജാമ്യം കിട്ടിയില്ല ഇച്ചായാ” ദുഖത്തോടെ അങ്ങനെ പറഞ്ഞ ശേഷം ഡോണ തുടര്‍ന്നു: “ഞാന്‍ ഐ ജിയെ ചെന്ന് കണ്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അദ്ദേഹം പറഞ്ഞത് ചാനലിലൂടെ ശ്രമിക്കാനാണ്.
💬 Comments
View all comments