Chapter Title : മൃഗം 32 [Master]
ഉടന്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്. പോകുന്ന സമയവും മറ്റു വിവരങ്ങളും ഞങ്ങള്‍ അറിയിക്കാം. വളരെ ചുരുങ്ങിയ സമയം മാത്രമേ ഞങ്ങളുടെ പക്കല്‍ ഉള്ളൂ..ഇന്ന് രാത്രി തന്നെ ഡോണയെ കാണണം..അത് നാളേക്ക് മാറ്റാന്‍ പരിപാടി ഇല്ല..” സ്റ്റാന്‍ലി ക്രൂരമായ കണ്ണുകളോടെ പറഞ്ഞു. “ശരി..സൂക്ഷിക്കണം..അവള്‍ ഇങ്ങനെ ഒന്ന് മനസ്സില്‍ പ്രതീക്ഷിക്കുന്നുണ്ടാകും.. അതുകൊണ്ട് കരുതല്‍ എടുക്കാന്‍ സാധ്യത വളരെ ഏറെ ആണ്..” “ഡോണ്ട് വറി..രണ്ടും കല്‍പ്പിച്ചു ഡെവിള്‍സ് ഇറങ്ങിയാല്‍, അതിനെ തടയാന്‍ കെല്‍പ്പുള്ള ഒരുത്തനും..ഒന്നും ഈ ഭൂമുഖത്തില്ല..സാറ് ധൈര്യമായി പോ..” അര്‍ജ്ജുന്‍ അലസമായി പറഞ്ഞു. ----------------------------------- “പപ്പാ..എന്റെ പ്രയത്നങ്ങള്‍ ഫലം കാണാന്‍ പോകുന്നു..പൌലോസ് ഇച്ചായന്‍ വിളിച്ചിരുന്നു..ദ്വിവേദി ഇച്ചായന്റെ കസ്റ്റഡിയില്‍ ഉണ്ട്. അവിടെ യു പി സര്‍ക്കാര്‍ ഇച്ചായനെ ആദരിക്കാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. അവിടുത്തെ പോലീസ് സംരക്ഷണയില്‍ അയാളെ ഇവിടെ മറ്റന്നാള്‍ എത്തിക്കും. അതോടെ ഡെവിള്‍സിന്റെ കൈകളില്‍ വിലങ്ങു വീഴും...” ഉത്സാഹത്തോടെയാണ് ഡോണ അത് പറഞ്ഞത്. അവള്‍ വീട്ടിലായിരുന്നു; പുന്നൂസിനും റോസ്ലിനും ഒപ്പം. അത്താഴം കഴിഞ്ഞുള്ള പതിവ് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മൂവരും. “അവന്മാര്‍ പിടിയിലാകുന്നത് വരെ എനിക്ക് സമാധാനമില്ല..നീയാണ് ഇതിന്റെ പിന്നിലെ മൂലകാരണം എന്നറിയാവുന്ന അവര്‍ ഏതു സമയത്തും നിനക്കെതിരെ എന്തും ചെയ്യാന്‍ സാധ്യതയുണ്ട്. നീ പൌലോസ് വരുന്നത് വരെ ജോലിക്ക് പോകേണ്ട എന്നാണ് എന്റെ അഭിപ്രായം. വാസുവും ഒപ്പമില്ലാതെ നീ തനിച്ച് പോകുന്നത് അപകടമാണ്. വീട്ടില്‍ പോലും സുരക്ഷ ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ല..എന്ത് ചെയ്യാനും മടിക്കാത്ത കൊടും ക്രിമിനല്‍സ് ആണ് അവന്മാര്‍...ഇപ്പോള്‍ ചവിട്ടേറ്റ മൂര്‍ഖന്റെ അവസ്ഥയില്‍ ആണ് മൂന്നും..നീ വളരെ വളരെ സൂക്ഷിക്കണം” പുന്നൂസ് മകളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. “ശരി പപ്പാ..എനിക്കുമുണ്ട് ഭയം. അവര്‍ വെറുതെ ഇരിക്കില്ല..ചാനലുകള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോകള്‍ ഏറ്റെടുത്ത് ചര്‍ച്ച തുടങ്ങിയതോടെ അവരുടെ പതനം ഉറപ്പായിക്കഴിഞ്ഞിരുന്നു എങ്കിലും ദ്വിവേദി ഒരു
💬 Comments
View all comments