0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 3.2K

മൂന്ന് തവണ നമ്മള്‍ മോഹിച്ചിട്ടും നമ്മുടെ കൈയില്‍ നിന്നും വഴുതിപ്പോയ ദിവ്യയെയും നമുക്കൊന്ന് കാണണം..” മാലിക്ക് പകയോടെ പറഞ്ഞു. “മാലിക്ക്..ഇത് കാമം തീര്‍ക്കാനുള്ള സമയമല്ല..ദിവ്യയോട് നമുക്കുള്ളത് വെറും കാമം മാത്രം..എന്നാല്‍ ഡോണയോട് നമുക്കുള്ളത് അതുമാത്രമല്ല..നമ്മുടെ ജീവിതം തകര്‍ത്ത അവളെ ഇനിയൊരിക്കലും ശിരസ്സുയര്‍ത്തി ജീവിക്കനാകാത്ത വിധം നമ്മള്‍ തകര്‍ക്കണം..അവളെ കൊന്നു തള്ളിക്കൊണ്ട് നമുക്കൊരു പ്രതികാരമില്ല..അവളെ ജീവിക്കാന്‍ വിട്ടുകൊണ്ടുതന്നെയുള്ള പ്രതികാരമാണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത്..” അര്‍ജ്ജുന്‍ മാലിക്കിനോടെന്ന പോലെ, പക്ഷെ മറ്റെല്ലാവരോടുമായി പറഞ്ഞു. “അതെ അര്‍ജുന്‍..അവളിനി സുഖമായി ജീവിക്കാന്‍ പാടില്ല..ചാണ്ടി സാര്‍..ഞങ്ങള്‍ക്ക് ഈ ഇന്‍ഫര്‍മേഷന്‍ തന്നതിന് ഒരായിരം നന്ദി. ഞങ്ങള്‍ മിക്കവാറും നാളെ രാത്രി ഇവിടം വിടും. അതിനു മുന്‍പ് ഞങ്ങള്‍ ഡോണയെ വിശദമായി ഒന്ന് കാണും..യാതൊരു കാരണവശാലും പോലീസിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല...ഞങ്ങള്‍ പോയ ശേഷം നിങ്ങള്‍ക്ക് എന്തുമാകാം” സ്റ്റാന്‍ലി ചാണ്ടിയെ നോക്കി പറഞ്ഞു. “ആ കസേരയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം, നിങ്ങള്‍ക്ക് പേടിക്കാനില്ല...നിങ്ങള്‍ക്ക് തോന്നിയതുപോലെ അവളോട്‌ ചെയ്യാം..അവള്‍ കാരണം എനിക്കും പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുറപ്പാണ്..നായിന്റെ മോളെ ഒരു പാഠം പഠിപ്പിച്ച ശേഷമേ നിങ്ങള്‍ പോകാവൂ..എന്റെ ഭാഗത്ത് നിന്നും എന്ത് സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് ആവശ്യപ്പെടാം...” ചാണ്ടി തന്റെ സഹായസന്നദ്ധത അറിയിച്ചുകൊണ്ട്‌ പറഞ്ഞു. “പിന്നെ ചാണ്ടി സര്‍, പോലീസിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് എതിരായി വല്ല നീക്കങ്ങളും തുടങ്ങിയിട്ടുണ്ട് എങ്കില്‍, അതായത് ഞങ്ങളുടെ വിദേശത്തേക്ക് ഉള്ള പോക്ക് അവര്‍ മുടക്കുകയോ മറ്റോ ചെയ്തു കഴിഞ്ഞിട്ടുണ്ട് എങ്കില്‍, അത് ഞങ്ങളെ അറിയിക്കണം. അങ്ങനെയാണെങ്കില്‍ ഫ്ലൈറ്റിനു പകരം വേറെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ, അതുമല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ

💬 Comments

View all comments