Chapter Title : മൃഗം 32 [Master]
മാലിക്കും വണ്ടിയില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ടില്‍ തലയുയര്‍ത്തി നിന്നിരുന്ന പുന്നൂസിന്റെ ബംഗ്ലാവിലേക്ക് അവര്‍ നോക്കി. “കമോണ്‍..ബാക്ക് ഡോര്‍ വഴി ഉള്ളില്‍ കയറാം” സ്റ്റാന്‍ലി മറ്റു രണ്ടുപേരോടുമായി പറഞ്ഞു. മൂവരും ഇരുളിന്റെ മറപറ്റി പാദപതനശബ്ദം പോലും കേള്‍പ്പിക്കാതെ വീടിന്റെ പിന്നിലേക്ക് മെല്ലെ നീങ്ങി. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ അല്ലാതെ മറ്റു യാതൊരു ശബ്ദങ്ങളും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല ആ ഇരുണ്ട രാത്രിയില്‍. വീടിന്റെ മുന്‍പില്‍ നിന്നും വശത്തേക്ക് നീങ്ങിയ ഡെവിള്‍സിന്റെ മുന്‍പിലേക്ക് പെട്ടെന്നൊരു രൂപം പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ നീട്ടിപ്പിടിച്ച ഒരു റിവോള്‍വറും ഉണ്ടായിരുന്നു. “ഡോണ്ട് മൂവ്” ആ രൂപം മുരണ്ടു. നിമിഷനേരം കൊണ്ട് മാലിക്കിന്റെ ടോര്‍ച്ച് പ്രകാശിച്ചു. ഇരുട്ടില്‍ നിന്നിരുന്ന അക്ബറിന്റെ മുഖം തൊട്ടുമുന്‍പില്‍ സ്റ്റാന്‍ലി കണ്ടു. അടുത്ത നിമിഷം തന്നെ അവന്റെ കൈ അക്ബറിന്റെ കഴുത്തില്‍ ശക്തമായി പതിഞ്ഞു. ചെറിയ ഒരു ഞരക്കത്തോടെ അക്ബര്‍ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ കുഴഞ്ഞു വീണു. “ഇവന്റെ പണി തീര്‍ക്കണോ?” അക്ബറിനെ കാലുകൊണ്ട് തട്ടി നീക്കിയിട്ടുകൊണ്ട് സ്റ്റാന്‍ലി മറ്റു രണ്ടുപേരോടുമായി ചോദിച്ചു. “വേണ്ട..അവന്റെ ബോധം പോയില്ലേ..വായില്‍ തുണി തിരുകി ഇവിടെങ്ങാനും കെട്ടിയിടാം..സമയമില്ല കളയാന്‍” അര്‍ജ്ജുനാണ് അത് പറഞ്ഞത്. മാലിക്ക് വേഗം തന്നെ പോക്കറ്റില്‍ നിന്നും ഒരു ചരട് എടുത്ത് അക്ബറിന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി. പിന്നെ അവന്റെ വായ തുറന്ന് അണ്ണാക്കില്‍ തുണി തിരുകിയ ശേഷം അവനെ ഒരു തൂണില്‍ കെട്ടിയിട്ടു. “കമോണ്‍..ക്യുക്ക്” സ്റ്റാന്‍ലി മുന്‍പോട്ടു നടന്നുകൊണ്ട് പറഞ്ഞു. വീടിന്റെ പിന്നിലെത്തിയ സ്റ്റാന്‍ലി ഗേറ്റിന്റെ പൂട്ട് തുറക്കാന്‍ എടുത്ത അതെ ആയുധം എടുത്ത് പിന്‍വാതില്‍ സ്കാന്‍ ചെയ്തു. പിന്നെ ഏതാണ്ട് രണ്ടുമിനിറ്റ് സമയം കൊണ്ട് അവന്‍ അതിന്റെ ലോക്ക് ഉള്ളില്‍ നിന്നും യാതൊരു വിധ ശബ്ദവും ഉണ്ടാക്കാതെ തുറന്നു. “കമോണ്‍..” അവന്‍ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു. ഉള്ളില്‍ കയറിയ ഡെവിള്‍സ് പിന്നിലെ കതക് ഉള്ളില്‍ നിന്നും
💬 Comments
View all comments