Chapter Title : മൃഗം 32 [Master]
പൂട്ടി. ദൂരെ എവിടെയോ ഒരു നായ ദയനീയമായി ഓലിയിടുന്ന ശബ്ദം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. ഡോണ നല്ല ഉറക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരുന്നു. ഉറങ്ങാന്‍ കിടന്നാല്‍ അവള്‍ വേഗത്തില്‍ ഉറങ്ങും. പിന്നെ എഴുന്നേല്‍ക്കുക രാവിലെ അഞ്ചുമണിക്ക് മാത്രമാണ്. പക്ഷെ പുന്നൂസ്, ഡെവിള്‍സ് ഉള്ളില്‍ കയറിയ നിമിഷം തന്നെ വിവരം അറിഞ്ഞു കഴിഞ്ഞിരുന്നു. മുന്‍വാതിലും പിന്‍വാതിലും രാത്രി ആര് തുറന്നാലും അയാളുടെ മുറിയില്‍ ചെറിയ ഒരു അലാറം അടിക്കുന്ന സംവിധാനം കുറെ നാളുകളായി ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. പുന്നൂസിന്റെ കട്ടിലിന്റെ തലയുടെ ഭാഗത്താണ് അലാറം ഘടിപ്പിച്ചിരുന്നത്. ചെറിയ ശബ്ദം പുറപ്പെടുവിക്കുന്ന അതിന്റെ വിറയല്‍ അറിഞ്ഞ അതെ നിമിഷം തന്നെ പുന്നൂസ് ചാടി എഴുന്നേറ്റു. ലൈറ്റ് ഓണാക്കാന്‍ അയാള്‍ ആദ്യം കൈ നീട്ടി എങ്കിലും വേഗം തന്നെ അത് വേണ്ട എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഇരുട്ടിലൂടെ, ഭാര്യയെപ്പോലും അറിയിക്കാതെ മുറിയുടെ പുറത്തേക്ക് ഇറങ്ങി. റിവോള്‍വര്‍ ഡോണയുടെ കൈവശം ആയിരുന്നത് കൊണ്ട് അയാള്‍ വെറും കൈയോടെ ആണ് പുറത്തിറങ്ങിയത്. ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ വെളിയില്‍ വന്ന പുന്നൂസ്, തീരെ പതിയ പാദപതന ശബ്ദങ്ങളും, ഒന്നിലേറെപ്പേരുടെ ശ്വാസോച്ഛ്വാസത്തിന്റെ പതിഞ്ഞ ശബ്ദവും കേട്ടു ഞെട്ടലോടെ ഒരു കര്‍ട്ടന്റെ ഉള്ളിലേക്ക് കയറി. നിഴലുകള്‍ പോലെ മൂന്ന് രൂപങ്ങള്‍ പിന്‍വാതിലിന്റെ ഭാഗത്ത് നിന്നും ഉള്ളിലേക്ക് വരുന്നത് കണ്ട അയാളുടെ ദേഹം ആ തണുത്ത രാത്രിയിലും വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഉള്ളില്‍ കയറിയ ഡെവിള്‍സ് പ്രധാന ഹാളില്‍ എത്തി നിന്നു ചുറ്റും നോക്കി. അരണ്ടവെളിച്ചത്തില്‍ പുന്നൂസ് അവരെ സ്പഷ്ടമായി കണ്ടു. അയാളുടെ ദേഹം അനിയന്ത്രിതമായി വിറയ്ക്കുകയായിരുന്നു. “എല്ലാ മുറികളും പരിശോധിക്കണം..നീ അങ്ങോട്ട് പോ..നീ ആ മുറിയില്‍ നോക്ക്..ഇതിന്റെ ഉള്ളില്‍ ഞാന്‍ നോക്കാം” സ്റ്റാന്‍ലി പതിഞ്ഞ സ്വരത്തില്‍ അര്‍ജ്ജുനും മാലിക്കിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. “ഡെവിള്‍സ്.....” പുന്നൂസിന്റെ അന്തരംഗം വിറയലോടെ മന്ത്രിച്ചു. അയാള്‍ തൊട്ടു മുന്‍പില്‍ നിന്നിരുന്ന കൊടിയ ആപത്തിനെ എന്ത്
💬 Comments
View all comments