Chapter Title : മൃഗം 32 [Master]
കിടന്നു. മെല്ലെ നിദ്ര അവളുടെ കണ്ണുകളെ തഴുകി. രാത്രി പന്ത്രണ്ടുമണി ആകാന്‍ ഏതാണ്ട് പത്തുമിനിറ്റ് ബാക്കി ഉള്ളപ്പോള്‍ പുന്നൂസിന്റെ വീടിനു പുറത്ത് ഒരു കറുത്ത പജേറോ എത്തി ബ്രേക്കിട്ടു. അതിനു രണ്ടു ഭാഗത്തും നമ്പരുകള്‍ ഉണ്ടായിരുന്നില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ മുന്‍പിലെ സീറ്റില്‍ നിന്നും സ്റ്റാന്‍ലി പുറത്തിറങ്ങി. അവനും, മറ്റു രണ്ടുപേരും കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന, മുഖവും തലയും മൂടുന്ന ഒരുതരം തൊപ്പി ധരിച്ചിരുന്നു. ഗേറ്റിന്റെ അരികിലെത്തി അത് പരിശോധിച്ച ശേഷം അവന്‍ പോക്കറ്റില്‍ നിന്നും എന്തോ ഒരു സാധനം എടുത്ത് അതിന്റെ പൂട്ടിനു നേരെ പിടിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറക്കപ്പെട്ടു. വണ്ടി വളരെ പതിയെ പുന്നൂസിന്റെ വീട്ടുമുറ്റത്തേക്ക് കയറി നിന്നു. ഗേറ്റ് വീണ്ടും അടച്ചിട്ട് സ്റ്റാന്‍ലി വന്നപ്പോള്‍ അര്‍ജുനും മാലിക്കും വണ്ടിയില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ടില്‍ തലയുയര്‍ത്തി നിന്നിരുന്ന പുന്നൂസിന്റെ ബംഗ്ലാവിലേക്ക് അവര്‍ നോക്കി. “കമോണ്‍..ബാക്ക് ഡോര്‍ വഴി ഉള്ളില്‍ കയറാം” സ്റ്റാന്‍ലി മറ്റു രണ്ടുപേരോടുമായി പറഞ്ഞു. മൂവരും ഇരുളിന്റെ മറപറ്റി പാദപതനശബ്ദം പോലും കേള്‍പ്പിക്കാതെ വീടിന്റെ പിന്നിലേക്ക് മെല്ലെ നീങ്ങി. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ അല്ലാതെ മറ്റു യാതൊരു ശബ്ദങ്ങളും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല ആ ഇരുണ്ട രാത്രിയില്‍. വീടിന്റെ മുന്‍പില്‍ നിന്നും വശത്തേക്ക് നീങ്ങിയ ഡെവിള്‍സിന്റെ മുന്‍പിലേക്ക് പെട്ടെന്നൊരു രൂപം പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ നീട്ടിപ്പിടിച്ച ഒരു റിവോള്‍വറും ഉണ്ടായിരുന്നു. “ഡോണ്ട് മൂവ്” ആ രൂപം മുരണ്ടു. നിമിഷനേരം കൊണ്ട് മാലിക്കിന്റെ ടോര്‍ച്ച് പ്രകാശിച്ചു. ഇരുട്ടില്‍ നിന്നിരുന്ന അക്ബറിന്റെ മുഖം തൊട്ടുമുന്‍പില്‍ സ്റ്റാന്‍ലി കണ്ടു. അടുത്ത നിമിഷം തന്നെ അവന്റെ കൈ
💬 Comments
View all comments