Chapter Title : മൃഗം 32 [Master]
ഏതാണ്ട് നാല് കിലോമീറ്റര്‍ ചെന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കുറച്ചു. “ഇനി അരക്കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീടായി...” ഡ്രൈവര്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ഭയം പൌലോസ് ശ്രദ്ധിച്ചു. “ഓകെ..എല്ലാവരും നല്ല കരുതലോടെ വേണം നില്‍ക്കാന്‍..അവന്‍ ഒരിക്കലും പിടി തരില്ലെന്ന് മാത്രമല്ല നമ്മളെ അവന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യും..അടി ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി അവനെ ബുദ്ധിപരമായി കീഴ്പ്പെടുത്താന്‍ വേണം നോക്കേണ്ടത്” സിംഗ് തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വണ്ടി കുറേക്കൂടി ചെന്ന ശേഷം വേഗത നന്നേ കുറച്ച് ഒരരുകിലായി നിന്നു. “പൌലോസ് സര്‍..ആ കാണുന്ന വീടാണ്..പുറത്ത് കിടക്കുന്ന വണ്ടി ദ്വിവേദിയുടേതാണ്” സിംഗ് അല്‍പം മുന്‍പില്‍ ഇടതു വശത്തായി കാണപ്പെട്ട വലിയ വീട് ചൂണ്ടി പറഞ്ഞു. “വണ്ടി അങ്ങോട്ട് വിട്..എന്തിനാണ് ഇവിടെ നിര്‍ത്തിയത്” പൌലോസ് ചോദിച്ചു. “വണ്ടി ഇവിടെ ഇട്ടിട്ട് രഹസ്യമായി വീട് വളയാം എന്ന് കരുതിയാണ്..അത് വേണ്ടേ?” സിംഗ് ചോദിച്ചു. “ഓകെ..അങ്ങനെയാകാം..” “സാറ് വീടിന്റെ പിന്നില്‍ നില്‍ക്കുക. ഞങ്ങള്‍ മുന്‍പിലെത്തി അവനെ വിളിക്കാം..അവന്‍ പിന്നിലൂടെ പോകുന്ന ടൈപ് അല്ല..എന്നാലും ഒരു മുന്‍കരുതല്‍..” സിംഗ് വിശദീകരിച്ചു. പൌലോസ് അത് തലയാട്ടി സമ്മതിച്ചു. വണ്ടിയില്‍ നിന്നും അവര്‍ ഏഴുപേരും ഇറങ്ങി ഇരുളിന്റെ മറ പറ്റി പ്രിയങ്കയുടെ വീട്ടിലേക്ക് ചെന്നു. അവര്‍ കോമ്പൌണ്ടില്‍ കയറിയപ്പോള്‍ത്തന്നെ വിവരം അറിയിച്ച അവളുടെ ഭര്‍ത്താവ് അവരെ കണ്ടുകഴിഞ്ഞിരുന്നു. അയാള്‍ വേഗം സിംഗിന്റെ അടുത്തെത്തി. “അവന്‍ അകത്തുണ്ട് സര്‍....പിന്നിലെ വാതില്‍ ഞാന്‍ പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്..സാറവനെ വിളിച്ചോ..ഞാനാണ് പറഞ്ഞതെന്ന് പറയല്ലേ..” അയാള്‍ കൈകള്‍ കൂപ്പി. “താന്‍ പേടിക്കാതെ..ഇന്നോടെ അവന്റെ കളി തീരും” സിംഗ് അത്ര ആത്മവിശ്വാസം ഇല്ലാതെയാണ് അത് പറഞ്ഞത്.
💬 Comments
View all comments