0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 1609

അയാളുടെ തോളില്‍ തട്ടി പുഞ്ചിരിച്ച ശേഷം പിന്നിലേക്ക് നോക്കി. പ്രിയങ്ക ഒരുതരം ആരാധനയോടെ അയാളെത്തന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവളെ കണ്ണിറുക്കി കാണിച്ചിട്ട് പൌലോസ് ജീപ്പിലേക്ക് കയറി. ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു. ---------------------------- “എല്ലാം തീര്‍ന്നു..എല്ലാം...സകലതും കുളമായി..” ഒരു ഇംഗ്ലീഷ് പത്രവും കൈയില്‍ പിടിച്ച് ഭ്രാന്തന്‍ മുഖഭാവത്തോടെ ചാണ്ടി ഉള്ളിലേക്ക് അങ്ങനെ പറഞ്ഞുകൊണ്ട് വന്നപ്പോള്‍ സ്റ്റാന്‍ലി അയാളെ കൌതുകത്തോടെ നോക്കി. മൂവരും വൈകുന്നേരം തങ്ങളുടെ താവളത്തില്‍ ചില ചര്‍ച്ചകളില്‍ ആയിരുന്നു സുരപാനത്തിന്റെ അകമ്പടിയോടെ. “എന്താ ചാണ്ടി സാറേ? എന്ത് പറ്റി?” അര്‍ജ്ജുന്‍ ആണ് അത് ചോദിച്ചത്. “നമ്മുടെ നാട്ടിലെ അവരാധിച്ച പത്രക്കാരും ടിവിക്കാരും കണ്ട വേശ്യകളുടെ പിന്നാലെ വാര്‍ത്തയ്ക്ക് നടക്കുന്നത് കൊണ്ട് പലതും നമ്മള്‍ അറിയാതെ പോകുകയാണ്..ദാ ഇത് കണ്ടോ? ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്നത്തെ പത്രമാണ്‌ നോക്ക്..” ചാണ്ടി പത്രം അര്‍ജ്ജുന്റെ നേരെ നീട്ടിയിട്ട്‌ സോഫയിലേക്ക് വീണു. “ഒരെണ്ണം കട്ടിക്ക് ഒഴി മാലിക്കെ” ചാണ്ടി കിതച്ചുകൊണ്ട് പറഞ്ഞു. മാലിക്ക് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു സോഡാ ചേര്‍ത്ത് നല്‍കി. അര്‍ജ്ജുന്റെ മുഖത്ത് ഭയം നിഴലിടുന്നത് കണ്ടപ്പോള്‍ മാലിക്കും സ്റ്റാന്‍ലിയും ഉദ്വേഗത്തോടെ അവനെ നോക്കി. ചാണ്ടി മാലിക്ക് നല്‍കിയ മദ്യം ഒരു വലിക്ക് കുടിച്ചു തീര്‍ത്ത് കഴിഞ്ഞിരുന്നു അപ്പോഴേക്കും. “നമ്മള്‍ പെട്ടു..ഇനി രക്ഷയില്ല..ഉടന്‍ തന്നെ വക്കീലിനെ കാണണം..കണ്ടിട്ടും ഗുണമുണ്ടോ എന്നറിയില്ല....” അര്‍ജ്ജുന്‍ ഭീതി നിഴലിക്കുന്ന കണ്ണുകളോടെ അങ്ങനെ പറഞ്ഞിട്ട് പത്രം സ്റ്റാന്‍ലിക്ക് കൈമാറി. അവന്‍ പത്രം നിവര്‍ത്തി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന വാര്‍ത്ത ഇങ്ങനെ വായിച്ചു: “ഹരീന്ദര്‍ ദ്വിവേദി അറസ്റ്റില്‍..കേരളാ പോലീസിലെ സമര്‍ത്ഥനായ പൌലോസ് ജോര്‍ജ്ജ് എന്ന സബ് ഇന്‍സ്പെക്ടറും ഫിറോസാബാദ് എസ് എച് ഓ മഹീന്ദര്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ ആണ് നാടകീയമായി ദ്വിവേദിയെ കുടുക്കിയത്. കേരളത്തില്‍ അടുത്തിടെ നടന്ന കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്നയാളിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതിന്റെ തെളിവുകള്‍ പൌലോസ് യുപി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ദ്വിവേദിയെ കേരളാ പോലീസിന് കൈമാറുന്നതിനു മുന്‍പ്, പൌലോസിനും സിംഗിനും സ്റ്റേറ്റ് പോലീസിന്റെ ബഹുമതിപത്രം നല്‍കുന്ന ചടങ്ങും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്; പ്രസ്തുത ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി രണ്ട്

💬 Comments

View all comments