Chapter Title : മൃഗം 32 [Master]
നിലവിളിച്ചു. ടൈല്‍സ് ഇട്ട നിലത്തേക്കായിരുന്നു അയാള്‍ മുട്ടുകുത്തി വീണത്. “നിന്റെ കളി തീര്‍ന്നെടാ മോനെ” പകയോടെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് അവനെ പിന്നില്‍നിന്നും തൂക്കിയെടുത്ത് മുകളിലേക്ക് പൊക്കിയിട്ട് നിലത്തടിച്ചു. വീണ്ടും മുട്ടുകള്‍ നിലത്തിടിച്ച ദ്വിവേദി ഉറക്കെ നിലവിളിച്ചു. “അവന്റെ കൈയില്‍ വിലങ്ങിട് സര്‍..” പൌലോസ് പറഞ്ഞു. മുട്ടിന്റെ ചിരട്ടയ്ക്ക് ശക്തമായ താഡനം ഏറ്റ ദ്വിവേദി എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ഞരങ്ങുന്നത് പ്രിയങ്കയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. അവള്‍ നിരാശയും പകയും ഇടകലര്‍ന്ന ഭാവത്തില്‍ പൌലോസിനെ നോക്കി ശക്തമായി കിതച്ചു. “തല്‍ക്കാലം ഈ ഷോ പോരേടീ വേശ്യെ? ങേ? ഞാനവനെ കാര്യമായി ഒന്നും ചെയ്തിട്ടില്ല...ഞങ്ങള്‍ കേരളാ പോലീസ് ഫീല്‍ഡില്‍ പണി കുറവേ ചെയ്യൂ.. വര്‍ക്ക്ഷോപ്പില്‍ കയറ്റിയാണ് ഞങ്ങളുടെ യഥാര്‍ത്ഥ പണി...അപ്പൊ ഞാനിവനെ അങ്ങ് കൊണ്ടുപോകുവാ കേട്ടോ” പകയോടെ പൌലോസ് മുരണ്ടു. പ്രിയങ്ക നിലത്ത് കിടക്കുന്ന ദിവേദിയെയും അയാളെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ പുരുഷനെയും മാറിമാറി നോക്കി. അവളുടെ മുഖം തുടുക്കുന്നത് പൌലോസ് കണ്ടു. ഇരുട്ടില്‍ മാറി നിന്നിരുന്ന അവളുടെ ഭര്‍ത്താവ് ആവേശത്തോടെ ഓടി അരികിലെത്തി പൌലോസിന്റെ നേരെ കൈ നീട്ടി. “സര്‍..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..ഇന്നേ വരെ ദ്വിവേദി ഒരാളുടെ മുന്‍പിലും തോറ്റിട്ടില്ല.അങ്ങ് ഭയങ്കരനാണ്..എന്റെ അഭിനന്ദനം സര്‍..” അയാള്‍ വികാരാവേശത്തോടെ പറഞ്ഞപ്പോള്‍ പൌലോസ് സഹതാപത്തോടെ അയാളെ നോക്കി. “എടൊ ആണാണ് എന്ന് പറഞ്ഞു നടക്കാന്‍ തനിക്ക് നാണം ഉണ്ടോ? ഒന്നുകില്‍ ഇവളെ വെട്ടി രണ്ടു തുണ്ടം ആക്കിയിട്ടു ജയിലില്‍ പോടോ..ഇല്ലെങ്കില്‍ ഈ അലവലാതിയെ ഉപേക്ഷിച്ചിട്ട് നല്ല സ്വഭാവമുള്ള വല്ല പെണ്ണിനേയും കെട്ട്..നിന്നെപ്പോലെ ഉള്ളവന്മാരാണ് ആണുങ്ങളുടെ വില കളയുന്നത്” അയാള്‍ ലജ്ജയോടെ തല കുനിച്ചു. ഇതിനിടെ സിങ്ങും പോലീസുകാരും ചേര്‍ന്ന് ദ്വിവേദിയെ വിലങ്ങു വച്ച് ജീപ്പില്‍ കയറ്റിക്കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പോയി ജീപ്പ് അവരുടെ മുറ്റത്തേക്ക് കൊണ്ടുവന്നാണ് അയാളെ കയറ്റിയത്. “സിംഗ് സാറേ..നിങ്ങളെ കൈ വച്ചതിന്റെ പണി തീര്‍ത്തിട്ട് എനിക്കിവനെ വിട്ടു തന്നാല്‍ മതി..ഞങ്ങളുടെ വക പണി അങ്ങ് കൊച്ചിയില്‍ ചെന്നിട്ടേ ഉള്ളൂ..” ജീപ്പില്‍ കയറുന്നതിനിടെ പൌലോസ് പറഞ്ഞു. “സര്‍..എനിക്ക് നന്ദി പറയാന്‍ വാക്കുകളില്ല..താങ്കളെപ്പോലെ ആകാന്‍ എനിക്ക് പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ..” സിംഗ് വികാരാധീനനായി. പൌലോസ്
💬 Comments
View all comments