0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 1607

നോക്കിക്കൊണ്ട് അങ്ങനെ പറഞ്ഞിട്ട് പ്രിയങ്ക നിലത്തേക്ക് കാറിത്തുപ്പി. ദ്വിവേദിയുടെ കണ്ണുകള്‍ ഇറുകി ചെറുതാകുന്നത് പൌലോസ് കണ്ടു. അയാള്‍ വെട്ടിത്തിരിഞ്ഞ് പ്രിയങ്കയെ ഒന്ന് നോക്കി. അടുത്ത സെക്കന്റില്‍ അയാളുടെ കൈ പൌലോസിന്റെ മുഖം ലക്ഷ്യമാക്കി ഒരു വെടിയുണ്ടയുടെ വേഗത്തില്‍ പാഞ്ഞടുത്തു. പക്ഷെ വേഗം തന്നെ അതില്‍ നിന്നും പൌലോസ് ഒഴിഞ്ഞുമാറിയെങ്കിലും കൈയ്ക്ക് ഒപ്പം വന്ന ദ്വിവേദിയുടെ വലതുകാല്‍ അയാള്‍ കണ്ടിരുന്നില്ല. നെഞ്ചില്‍ ചവിട്ടേറ്റ പൌലോസ് ടൈല്‍സ് ഇട്ടിരുന്ന തറയിലേക്ക് മലര്‍ന്നു വീണു. പ്രിയങ്കയുടെ ചുണ്ടില്‍ പക കലര്‍ന്ന ഒരു ചിരി പടരുന്നത് ആ കിടപ്പില്‍ കിടന്നു പൌലോസ് കണ്ടു. അടുത്ത നിമിഷം പൌലോസിനെ ചവിട്ടിയ കാല്‍ നിലത്ത് കുത്തി മേലേക്ക് ഉയര്‍ന്ന ദ്വിവേദി കൈമുട്ടും കാല്‍മുട്ടും ഒരേപോലെ മടക്കി പൌലോസിന്റെ നെഞ്ചിലേക്ക് ശക്തമായി വീണു. പക്ഷെ അയാള്‍ പതിക്കുന്നതിനും സെക്കന്റിന്റെ പത്തില്‍ ഒന്ന് സമയം മുന്‍പ് പൌലോസ് ഉരുണ്ടുമാറിക്കളഞ്ഞു. മിന്നായംപോലെ ദ്വിവേദിയും പൌലോസും ചാടി എഴുന്നേറ്റു. മുഖാമുഖം കരുതലോടെ നില്‍ക്കുന്ന ഇരുവരെയും ചങ്കിടിപ്പോടെ നോക്കി നിന്നതല്ലാത സിങ്ങും പോലീസുകാരും അവിടേയ്ക്ക് അടുത്തില്ല. പ്രിയങ്ക ആശങ്കയോടെ വിരല്‍ കടിച്ചു. അടുത്ത നിമിഷം പൌലോസ് ഒരു പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു. ദ്വിവേദി ഒരു വശത്തേക്ക് മിന്നല്‍ വേഗത്തില്‍ ചുവടുവച്ചു മാറി കാലുയര്‍ത്തി അയാളുടെ അടിവയര്‍ ലക്ഷ്യമാക്കി തൊഴിച്ചു. പക്ഷെ രണ്ടുകൈകള്‍ കൊണ്ടും ആ കാലില്‍ കടന്നുപിടിച്ച പൌലോസ് അവന്റെ തുടയുടെ മധ്യത്തില്‍ ശക്തമായി ചവിട്ടി. ദ്വിവേദി നിലതെറ്റി വീണെങ്കിലും അടുത്ത സെക്കന്റില്‍ അയാള്‍ നിവര്‍ന്നുകഴിഞ്ഞിരുന്നു. അതേസമയം തന്നെ വെട്ടിയിട്ടപോലെ നിലത്തേക്ക് ഇരുന്ന പൌലോസ് അവന്റെ കാലുകളില്‍ പിടിച്ച് വലിച്ചു; അങ്ങനെയൊരു നീക്കം ദ്വിവേദി പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ മലര്‍ന്നടിച്ചു വീണുപോയി. വീണയുടന്‍തന്നെ ഉരുണ്ടുമാറിയ അവന്‍ കുതറിയുയര്‍ന്ന് പൌലോസിന്റെ ദേഹത്തേക്ക് ചാടിവീണു. അവന്‍ നിലത്തേക്ക് എത്തുന്നതിനും തൊട്ടുമുന്‍പ് ഇരുന്നിടത്ത് നിന്നും വശത്തേക്ക് തവളയെപ്പോലെ ചാടി മാറിയ പൌലോസ് അടുത്ത നിമിഷം ചാടി എഴുന്നേറ്റ് ദ്വിവേദിയുടെ പിന്നില്‍ ആഞ്ഞു ചവിട്ടി. നിലത്തേക്ക് കാല്‍മുട്ടുകള്‍ കുത്തി വീണ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ കാലിന്റെ മടക്കുകളില്‍ പൌലോസ് ശക്തമായി ചവിട്ടിയരച്ചു. കാല്‍മുട്ടുകള്‍ നിലത്തമര്‍ന്നുരഞ്ഞ ദ്വിവേദി വേദന സഹിക്കാതെ

💬 Comments

View all comments