Chapter Title : മൃഗം 6 [Master]
പറഞ്ഞാല്‍ അച്ഛന്‍ തന്നെ തെറി വിളിക്കും. അവന്‍ ആകെ വെപ്രാളപ്പെട്ട് പലതും ചിന്തിച്ചു. പൌലോസ് വാസുവിനെ ഉരുട്ടുന്നത് സ്വപ്നം കണ്ടാണ് അച്ഛന്‍ പരാതി കൊടുത്തത്. മതിയായ കാരണം ഇല്ലാതെ അച്ഛന്‍ അത് പിന്‍വലിക്കാനും പോകുന്നില്ല! അനിയത്തിയുടെ വീഡിയോ വാസുവിന്റെ പക്കലുണ്ട് എന്ന് തനിക്ക് പറയാന്‍ പറ്റുമോ? ആ വീഡിയോ താനാണ് എടുത്തത് എന്ന് ആ ദ്രോഹിയോ അവളോ അച്ഛനോട് പറഞ്ഞാല്‍ പിന്നെ അച്ഛന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യം. ആ കാലമാടന്റെ കൈയില്‍ നിന്നും വല്ല വിധേനയും ആ മെമ്മറി കാര്‍ഡ് കൈക്കലാക്കണം! പക്ഷെ ഇപ്പോള്‍ അച്ഛനോട് എന്ത് പറയും? അവന്‍ പലതും ആലോചിച്ചു. പെട്ടെന്ന് അവന്റെ തലയില്‍ ബള്‍ബ് കത്തി. അതെ..അതേയുള്ളൂ വഴി; അവന്‍ മനസ്സില്‍ പറഞ്ഞു. ഒരു മകനും അച്ഛനോട് പറയാന്‍ പറ്റുന്ന വിഷയമല്ല..എന്നാലും തല്‍ക്കാലം കാര്യം സാധിക്കാന്‍ വേറെ നിര്‍വാഹമില്ല. അവന്‍ ഫോണെടുത്തു. “ഹലോ അച്ഛാ ഞാനാ രതീഷ്” “ങാ എന്താടാ” “അച്ഛാ ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ ദേഷ്യപ്പെടുമോ?” “നീ പറേടാ..” “അച്ഛന്‍ ആ വാസുവിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാമോ?” “എന്ത്? പരാതി പിന്‍വലിക്കാനോ? ഹും..അന്ന് അവനെന്നെ തല്ലുന്നത് നീയും കണ്ടതല്ലേ? നിന്നെ ഒരു വിറകു കൊള്ളി വലിച്ചെറിയുന്നത് പോലെ എറിഞ്ഞ അവനോടു നിനക്ക് സഹതാപമോ? ഒരു കാരണവശാലും ഇത്തവണ അവനെ ഞാന്‍ വെറുതെ വിടില്ല. പോലീസിനെ തല്ലി എന്നതിന്റെ പേരില്‍ പൌലോസ് സാറ് ഭയങ്കര കലിപ്പിലാണ്..ഇപ്പൊ അവനെ അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, അവന്റെ കാര്യം സ്വാഹ..” “അച്ഛാ ഞാന്‍ വെറുതെ പറഞ്ഞതല്ല..അച്ഛന്‍ അത് പിന്‍ വലിക്ക്..പ്ലീസ്” “പോടാ..അന്നും നീ ഇതേപോലെ പറഞ്ഞ് എന്നെ നാണം കെടുത്തിയതാണ്. അന്ന് എസ് ഐ വേറെ ആളായിരുന്നു..അങ്ങേരു തണുപ്പന്‍ ആയതുകൊണ്ട് പ്രശ്നം ഇല്ലാരുന്നു..ഇത് പൌലോസ് ആണ്..ഞാനിത് പറഞ്ഞാല്‍ അയാള്‍ എന്നെ തെറി വിളിച്ചു കണ്ണ് പൊട്ടിക്കും....അതുപോട്ടെ..എന്താ നിനക്കിങ്ങനെ തോന്നാന്‍ കാര്യം?”
💬 Comments
View all comments