0%

Chapter Title : മൃഗം 6 [Master]

Author : Master Read All Parts 5.3K

വിട്ടു. സ്റ്റേഷനില്‍ വാസു സ്കൂട്ടര്‍ വച്ചിട്ട് ചെന്നു. “എസ് ഐ ഉണ്ടോ” പാറാവ്‌ നിന്ന പോലീസുകാരനോട്‌ അവന്‍ ചോദിച്ചു. “ഉം ഉണ്ട്..ചെല്ല്....” അയാള്‍ പറഞ്ഞു. വാസു നേരെ എസ് ഐയുടെ മുറിയുടെ അരികിലെത്തി നിന്നു. ഉള്ളില്‍ എസ് ഐ ആരോടോ തട്ടിക്കയറുന്നത് അവന്‍ കേട്ടു. “താനെന്താ എന്നെ പൊട്ടന്‍ കളിപ്പിക്കുകയാണോ? എടൊ രാവിലെ ഞാനവിടെ ചെന്നപ്പോള്‍ അവനെ കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? ഇപ്പോഴവന്‍ ആശുപത്രിയില്‍ ആയേനെ..മേലാല്‍ ഇത്തരം പോക്രിത്തരം കാണിച്ചു പോകരുത്..രാവിലെ പരാതി..ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു മനംമാറ്റം..” എസ് ഐ ഏതോ കടലാസ് വലിച്ചുകീറി കളയുന്ന ശബ്ദം വാസു കേട്ടു. “ഒരബദ്ധം പറ്റി സര്‍.ക്ഷമിക്കണം” രവീന്ദ്രന്റെ ചമ്മിയ സ്വരം വാസുവിന്റെ കാതിലെത്തി. “ഉം പോ..” രവീന്ദ്രന്‍ പുറത്തേക്ക് ഇറങ്ങിവന്നു. പുറത്ത് നില്‍ക്കുന്ന വാസുവിനെ കണ്ടപ്പോള്‍ അയാളുടെ മുഖം ചുവന്നു. ഉള്ളില്‍ തികട്ടിവന്ന കോപം കടിച്ചമര്‍ത്തി ഒന്നിരുത്തി മൂളിയിട്ട് അയാള്‍ പുറത്തേക്ക് പോയി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് കയറി വാസു കാണാന്‍ നില്‍ക്കുന്ന വിവരം എസ് ഐയോട് പറഞ്ഞിട്ട് പുറത്തിറങ്ങി. “കേറിവാ” ഉള്ളില്‍ നിന്നും എസ് ഐ പൌലോസിന്റെ കനത്ത ശബ്ദം വാസു കേട്ടു. അവന്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി. “ആരാടാ നീ?” എസ് ഐ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. “ഞാന്‍ വാസു..സാറ് രാവിലെ എന്നെ തിരക്കി വീട്ടില്‍ ചെന്നിരുന്നു എന്നറിഞ്ഞ് വന്നതാണ്....” വാസു പറഞ്ഞു. അവന്റെ കൂസലില്ലായ്മ പൌലോസ് ശ്രദ്ധിച്ചു. പേടിയില്ലാത്ത ഇനമാണ്‌ ഇവന്‍ എന്നയാള്‍ മനസ്സില്‍ പറഞ്ഞു. “ഓഹോ..നീയാണ് അപ്പോള്‍ ആ താരം...ഇങ്ങോട്ട് മാറി നില്‍ക്കടാ....” എസ് അവനെ വിരല്‍

💬 Comments

View all comments