Chapter Title : മൃഗം 6 [Master]
മിണ്ടിയില്ല. “ഉം..എന്തായിരുന്നെടാ ടൌണിലെ പ്രശ്നം?” എസ് ഐ ചോദിച്ചു. “സാറേ.എന്റെ അച്ഛന്‍ പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസാണ് ചെയ്യുന്നത്..അച്ഛന്‍ രണ്ടു വര്‍ഷം മുന്‍പ് കൊടുത്ത പണം തരാതെ അച്ഛനെ ഭീഷണിപ്പെടുത്തി നടക്കുകയായിരുന്നു മുസ്തഫയും അനിയനും..ഞാനത് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നെ അവര്‍ ആക്രമിക്കാന്‍ വന്നു..എന്റെ രക്ഷയ്ക്ക് വേണ്ടി ഞാനും തിരിച്ച് ആക്രമിച്ചു...” “അപ്പോള്‍ നീ പണം പിടിച്ചു പറിച്ചതോ?” “അങ്ങനെ ഉണ്ടായിട്ടില്ല സര്‍. ചോദിച്ചു വാങ്ങിയതാണ്..അതും അച്ഛന് നല്‍കാനുള്ള പണമല്ലാതെ ഒരു ചില്ലി പോലും കൂടുതല്‍ വാങ്ങിയിട്ടില്ല....” പൌലോസ് അവനെ അടിമുടി ഒന്ന് നോക്കി. “ഉം..നിനക്കെതിരെ ഇറച്ചിക്കടക്കാര്‍ പരാതി എഴുതി തന്നിട്ടില്ല...അതുകൊണ്ട് കേസ് എടുക്കുന്നില്ല..ഇനി മേലാല്‍ നിന്റെ പേരില്‍ ഇവിടെ വല്ല പരാതിയും വന്നാല്‍ എടുത്തിട്ടു കിളയ്ക്കും ഞാന്‍..മനസിലായോടാ?” പൌലോസ് സ്വരം കടുപ്പിച്ചു. വാസു തലയാട്ടി. “ഉം പൊയ്ക്കോ... പിന്നെ നിന്റെ അച്ഛന് ലൈസന്‍സ് ഉണ്ടോടാ പണമിടപാട് നടത്താന്‍?” “അറിയില്ല..കാണുമായിരിക്കും...” “ചോദിച്ചു വച്ചേക്ക്..ഞാന്‍ വരുന്നുണ്ട് നിന്റെ സ്ഥാപനം ഒന്ന് പരിശോധിക്കാന്‍” “ശരി സര്‍..” “ഉം പോ..” വാസു പുറത്തിറങ്ങി. രവീന്ദ്രന്‍ എല്ലാം കേട്ടുകൊണ്ട് പുറത്ത് തന്നെ ഉണ്ടായിരുന്നു. “നിനക്കുള്ള പണി ഞാന്‍ വച്ചിട്ടുണ്ടെടാ..രക്ഷപെട്ടു എന്ന് നീ കരുതണ്ട...” അയാള്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു. “ഓ ശരി...” വാസു അലസമായി അങ്ങനെ പറഞ്ഞിട്ട് പുറത്തിറങ്ങി. രവീന്ദ്രന്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് അവനെ നോക്കി. ---------- “ഹോ..ഞാന്‍ എന്തുമാത്രം പേടിച്ചു പോയെന്നോ? ആ എസ് ഐ വല്ലാത്ത ഒരു മനുഷ്യനാണ്..ആ സമയത്ത് നീ ഇവിടെ നിന്നു പോയത് ദൈവാധീനം കൊണ്ടാണ്..ഇല്ലായിരുന്നെങ്കില്‍..” രുക്മിണി ആശ്വാസത്തോടെ പറഞ്ഞു. സന്ധ്യക്ക് നാമജപത്തിന് ശേഷം വരാന്തയില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു അവര്‍ നാലുപേരും. “അയാള്‍ പരാതി പിന്‍വലിച്ചു എന്ന് എസ് ഐ പറഞ്ഞത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് ഒരു ഊഹവുമില്ല..” വാസു ആലോചനയോടെ പറഞ്ഞു. ദിവ്യ ഗൂഡമായി പുഞ്ചിരിച്ചു. താന്‍ എയ്ത അസ്ത്രം ലക്‌ഷ്യം
💬 Comments
View all comments