0%

Chapter Title : മൃഗം 6 [Master]

Author : Master Read All Parts 5.3K

എന്നെ വിളിച്ച് സംസാരിച്ചു അച്ഛാ...അവനെ വേറെ രീതിയില്‍ തല്ലിച്ചതയ്ക്കാന്‍ ഒരു വഴി ഉണ്ടത്രേ..അത് പറയാന്‍ അവള്‍ ഇവിടെ വരാം എന്ന് എന്നോട് പറഞ്ഞു..അച്ഛന്‍ ഉള്ളപ്പോള്‍..അവള്‍ക്ക് അച്ഛനെ ഒരുപാടു ഇഷ്ടമാണ്...എന്നെയല്ല അച്ഛനെ കാണാനാണ് അവള്‍ ഇവിടെ അന്നും വന്നത് എന്നവള്‍ എന്നോട് പറഞ്ഞു....” ഹോ..തന്നെ കാണാന്‍ ആണോ ആ പച്ചക്കരിമ്പ് വീട്ടിലെത്തിയത്! വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്കിലും രവീന്ദ്രന്‍ പുറമേ അത് പ്രകടിപ്പിച്ചില്ല. “ആയിക്കോട്ടെ..അവനെ എസ് ഐ ഒന്ന് പണിഞ്ഞിട്ടു വിടട്ടെ..അതിനവള്‍ക്ക് വിഷമം കാണാത്തില്ലല്ലോ?” “അച്ഛാ അവള്‍ക്കതില്‍ പ്രശ്നവുമില്ല.. അവനെ പോലീസിനെ കൊണ്ടല്ല, നല്ല പണി അറിയാവുന്ന കൈയും കാലും വെട്ടിയെടുക്കുന്ന ആണ്‍ പിള്ളാരെക്കൊണ്ട് ഒരു പാഠം പഠിപ്പിക്കണം എന്നാണ് അവളുടെ ആഗ്രഹം.. പക്ഷെ അവളുടെ അമ്മ ആകെ ടെന്‍ഷനില്‍ ആണ്. വാസുവിനെ അവര്‍ക്ക് വലിയ സ്നേഹമാ..അതുകൊണ്ട് അവര്‍ക്ക് വേണ്ടി അച്ഛനോട് സംസാരിക്കാനാണ് ദിവ്യ വിളിച്ചത്..പോലീസ് അവനെ ഒന്നും ചെയ്യാതെ വെറുതെ വിട്ടാല്‍ അവള്‍ നമ്മള്‍ പറയുന്ന എന്തും ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്” രതീഷ്‌ തട്ടിവിട്ട നുണ മര്‍മ്മത്ത് തന്നെ കൊണ്ടു. രവീന്ദ്രന്‍ അതില്‍ വീണു. “ആ..ആണോ...ഹത് മതി..പക്ഷെ ഇനി ഈ കാര്‍ക്കോടകനോട് എന്ത് പറയും...അതാ ഞാന്‍ ആലോചിക്കുന്നത്” രവീന്ദ്രന്‍ പുളകിതഗാത്രനായി പറഞ്ഞു. “അച്ഛന്‍ എന്തേലും പറ..അവന്റെ അച്ഛന്‍ വിളിച്ചു കരഞ്ഞു പറഞ്ഞെന്നോ..ചെറുപ്പക്കാരന്‍ ആയതുകൊണ്ട് ഒരുതവണ മാപ്പാക്കനെന്നോ മറ്റോ....” “ഉം ഉം...മോനെ..നിനക്ക് കുരുട്ടുബുദ്ധി ആവശ്യത്തിലേറെ ഉണ്ട്..ഈ ബുദ്ധി പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നീ ഐ എ എസ് എടുത്തേനെ..ശരി ശരി...” അയാള്‍ ഫോണ്‍ വച്ചു. പിന്നെ എസ് ഐയുടെ മുറിയിലേക്ക് ചെന്നു. വാസു കടയില്‍ എത്തുന്നതും കാത്ത് ശങ്കരന്‍ ഇരിക്കുകയായിരുന്നു. അവനൊരു

💬 Comments

View all comments