Chapter Title : മൃഗം 6 [Master]
ഐ എ എസ് എടുത്തേനെ..ശരി ശരി...” അയാള്‍ ഫോണ്‍ വച്ചു. പിന്നെ എസ് ഐയുടെ മുറിയിലേക്ക് ചെന്നു. വാസു കടയില്‍ എത്തുന്നതും കാത്ത് ശങ്കരന്‍ ഇരിക്കുകയായിരുന്നു. അവനൊരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണം എന്നയാള്‍ ചിന്തിക്കുകയായിരുന്നു. വാസു വരുന്നത് കണ്ടപ്പോള്‍ അയാള്‍ മുത്തുവിനെ പുറത്തേക്ക് പറഞ്ഞുവിട്ടു. “മോനെ..ഇങ്ങുവാ...ഒരു അത്യാവശ്യകാര്യം പറയാനുണ്ട്...” വാസു ശങ്കരന്റെ കൂടെ ഓഫീസില്‍ കയറി അയാളുടെ സമീപം ഇരുന്നു. ശങ്കരന്‍ പോലീസ് വന്നതും പറഞ്ഞതും എല്ലാം അവനെ അറിയിച്ചു. വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവഭേദവും അയാള്‍ കണ്ടില്ല. “എന്നാ ഞാനൊന്നു പോയിട്ട് വരാം..” അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാസു സാധാരണ മട്ടില്‍ പറഞ്ഞു. “മോനെ ആ എസ് ഐ നീ കരുതുന്നത് പോലെ സാധാരണക്കാരന്‍ അല്ല..മഹാ മോശമാണ് അയാളുടെ സ്വഭാവം..നിന്നെ കൈയില്‍ കിട്ടിയാല്‍ അയാള്‍ ഉപദ്രവിക്കും..നീ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത്? അന്ന് മുസ്തഫയെ കാണാന്‍ വേണ്ടിയല്ലേ നീ അങ്ങോട്ട് പോയത്?” ശങ്കരന്‍ ചോദിച്ചു. “എന്നെ തല്ലാന്‍ കൊട്ടേഷന്‍ കൊടുക്കാനാണ് അയാള്‍ അന്ന് മുസ്തഫയെ വിളിച്ചു വരുത്തിയത്..അയാളുടെ മുന്‍പില്‍ വച്ചു ഞാനവനെ തല്ലിയപ്പോള്‍ അയാള്‍ ഇടപെട്ടു..അങ്ങനെ ഒന്ന് കൈ വയ്ക്കേണ്ടി വന്നു” വാസു പറഞ്ഞു. “അതിപ്പോള്‍ ആകെ പ്രശ്നമായിരിക്കുകയാണ്..പോലീസുകാരനെ തൊട്ടാല്‍ അവന്മാര്‍ വെറുതെ വിടുമോ..നീ ഇപ്പോള്‍ അങ്ങോട്ട് പോണ്ട..ഞാനൊരു വക്കീലിനെ കണ്ടിട്ട് വേഗം വരാം.....” “ഏയ്..അച്ഛന്‍ എങ്ങും പോകണ്ട..ഞാന്‍ എസ് ഐയെ കണ്ടോളാം..അടി കൊള്ളാന്‍ എനിക്ക് പേടി ഒന്നുമില്ലച്ഛാ....” വാസു പോകാന്‍ എഴുന്നേറ്റു. “മോനെ നീ ഞാന്‍ പറയുന്നത് കേള്‍ക്ക്..അച്ഛനൊരു വക്കീലിനെ ഏര്‍പ്പാടാക്കാം” “ഞാന്‍ പോകുകയാണ്..” വാസു ശങ്കരന് മറുപടി നല്‍കാതെ ഇറങ്ങി. “എന്നാല്‍ മോനെ നീ സ്കൂട്ടറില്‍ പോ..ഇന്നാ താക്കോല്‍....” താന്‍ പറഞ്ഞാല്‍ അവന്‍ നില്‍ക്കില്ല എന്ന് മനസിലാക്കിയ ശങ്കരന്‍ താക്കോല്‍ അവനുനല്‍കി. വാസു അതുവാങ്ങി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനില്‍ വാസു സ്കൂട്ടര്‍ വച്ചിട്ട്
💬 Comments
View all comments