Chapter Title : മൃഗം 6 [Master]
സമയത്ത് ശങ്കരന്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം തന്റെ ഓഫീസിലേക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അയാളെ യാത്രയാക്കാന്‍ രുക്മിണിയും ദിവ്യയും പുറത്തേക്ക് ഇറങ്ങി വന്നു. ശങ്കരന്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും ഇറക്കി അതില്‍ ഇരുന്നപ്പോഴാണ് ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ വന്നു മുറ്റത്ത് ബ്രെക്കിട്ടത്. അതില്‍ നിന്നും എസ് ഐ പൌലോസ് പുറത്തിറങ്ങി. അവധിയിലായിരുന്ന പൌലോസ് ചാര്‍ജ്ജ് എടുത്തിട്ടു രണ്ടു ദിവസം മാത്രമേ ആയുള്ളായിരുന്നു. ചെറുപ്പക്കാരനും ഒരാളെയും വക വയ്ക്കാത്തവനുമായിരുന്നു സബ് ഇന്‍സ്പെക്ടര്‍ പൌലോസ്. വണ്ടിയില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. “വാസുവിന്റെ വീടല്ലേ?” അയാള്‍ മീശ ചെറുതായി പിരിച്ച് ശങ്കരനെ നോക്കി ചോദിച്ചു. അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ആയിരുന്നു ശങ്കരനും കുടുംബവും. “അതെ സര്‍..എന്താ സര്‍ പ്രശ്നം?” ശങ്കരന്‍ സ്കൂട്ടര്‍ തിരികെ സ്റ്റാന്റില്‍ വച്ചിട്ട് ചോദിച്ചു. “പ്രശ്നമല്ല, പ്രശ്നങ്ങള്‍..അത് പലതാണ്...ടൌണിലെ ഇറച്ചിക്കടയില്‍ കയറി അതിന്റെ ഉടമയെ തല്ലിയിട്ട് പണം പിടിച്ചു പറിച്ചു എന്നതാണ് ഒന്നാമത്തെ പ്രശ്നം..രണ്ട് അയാളുടെ ചേട്ടനെ ആക്രമിച്ച് അയാളുടെ പല്ലുകള്‍ കൊഴിക്കുകയും പണം പിടിച്ചു പറിക്കുകയും ചെയ്തു എന്നത്....മൂന്നാമത്തേത് എന്റെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ എന്ന പോലീസുകാരനെ വീട്ടില്‍ കയറി തല്ലിയതാണ്....മൂന്നും നടന്നത് ഒരേ ദിവസം...വാസു മോനാണ് അല്ലെ?” പൌലോസ് വാസു ചെയ്ത കുറ്റങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് വികൃതമായ ഒരു ചിരിയോടെ ശങ്കരനോട് ചോദിച്ചു. “അതെ സര്‍..പക്ഷെ സര്‍ അവന്‍ മുസ്തഫയുടെയോ മൊയ്തീന്റെയോ പണം പിടിച്ചു പറിച്ചിട്ടില്ല..വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവര്‍ക്ക് കൊടുത്ത പണം തിരികെ കിട്ടാതെ വന്നപ്പോള്‍ അല്പം ബലപ്രയോഗം നടത്തി വാങ്ങിയെന്നെ ഉള്ളു..” “ഭ..പോക്രിത്തരം പറയുന്നോടാ റാസ്‌ക്കല്‍? പണം നല്‍കിയാല്‍ നീ ബലം പിടിച്ചു വാങ്ങും അല്ലെ? പിന്നെന്തിനാടാ ഞങ്ങള്‍ ഈ കോപ്പും ഇട്ട് അവിടെ ഇരിക്കുന്നത്? ചെരയ്ക്കാനോ? ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരാതി എഴുതി തരണം..അതല്ലാതെ ഗുണ്ടായിസം കാണിക്കാന്‍ ഇറങ്ങിയാല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍..എവിടവന്‍..വിളിക്ക്..” പൌലോസ് ആക്രോശിച്ചു. ദിവ്യ ഭയന്നു വിറച്ചു. ഇയാള്‍ ക്രൂരനാണ്. വാസുവേട്ടനെ കൈയില്‍ കിട്ടിയാല്‍ ഇയാള്‍ ഇടിച്ചു ചതയ്ക്കും. “അവനിവിടില്ല സാറേ..രാവിലെ എങ്ങോട്ടോ പോയി..” “എവിടെ?” “അറിയില്ല..” “കള്ളക്കഴുവേറി സര്‍വീസില്‍ ഇരിക്കുന്ന പോലീസുകാരനെ ആണ് കൈ
💬 Comments
View all comments