Chapter Title : മൃഗം 6 [Master]
വച്ചത്..അവന്റെ പരിപ്പ് ഞാന്‍ എടുക്കും..വന്നാലുടന്‍ അവനോടു സ്റ്റേഷനില്‍ വരാന്‍ പറയണം...ഇനി ഒരിക്കല്‍ക്കൂടി അവനെ തേടി ഞാനിവിടെ വരാന്‍ ഇടയായാല്‍..മോന്റെ ചാവടിയന്തിരം നടത്താനുള്ള ഏര്‍പ്പാട് നിനക്ക് ചെയ്യേണ്ടി വരും കേട്ടോടാ.....” ശങ്കരന്‍ ഭീതിയോടെ തലയാട്ടി. ഭയന്നു വിറച്ചു പോയിരുന്ന അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മൂവരെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് പൌലോസ് ജീപ്പില്‍ കയറി അതിവേഗം പിന്നിലേക്ക് എടുത്ത് തിരിച്ചിട്ടു തിരികെപ്പോയി. ശങ്കരന്‍ തലയ്ക്ക് കൈയും കൊടുത്ത് വരാന്തയില്‍ കുന്തിച്ചിരുന്നുപോയി. ദിവ്യ അയാളുടെ അടുത്തേക്ക് ഓടിവന്നിരുന്നു. “അച്ഛാ ഇനി എന്ത് ചെയ്യും? അയാളുടെ കൈയില്‍ വാസുവേട്ടനെ കിട്ടിയാല്‍ അയാള്‍ കൊല്ലും..എങ്ങനെയെങ്കിലും വാസുവേട്ടനെ രക്ഷിക്ക് അച്ഛാ....” ദിവ്യ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു. “അതെ..ഇയാള്‍ മഹാ ക്രൂരനാണ്..എന്റെ കുഞ്ഞിനെ അയാള്‍ കൊല്ലും..” രുക്മിണിയും ഭീതിയോടെ പറഞ്ഞു. “അവന്‍ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത് എന്നാണ് എനിക്ക് മനസിലാകാത്തത്..അയാളെ ചൊടിപ്പിച്ചത് അതാണ്..മുസ്തഫയ്ക്ക് വേണ്ടി അയാള്‍ ഇത്ര ചൂടാകില്ല..കൂട്ടത്തില്‍ ഒരുത്തനെ തൊട്ടതല്ലേ..പക്ഷെ എന്നോട് അതെപ്പറ്റി ഒരക്ഷരം അവന്‍ പറഞ്ഞിരുന്നില്ല...” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു. പെട്ടെന്ന് എല്ലാം പറയാന്‍ ദിവ്യ ആഞ്ഞതാണ്; പക്ഷെ പിന്നെയാണ് അതിന്റെ ഭവിഷ്യത്ത് അവള്‍ ഓര്‍ത്തത്. താന്‍ നേരില്‍ കണ്ടതാണ് എല്ലാം. പക്ഷെ ആരോടും പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ താന്‍ എങ്ങനെ അവിടെയെത്തി എന്നതാകും അടുത്ത പ്രശ്നം. പക്ഷെ പറയാതെ ഇരുന്നാല്‍ വാസുവേട്ടന്‍ അപകടത്തിലാകും. അവളുടെ മനസ് വേഗം പ്രവര്‍ത്തിച്ചു. ഉടനടി എന്തെങ്കിലും ചെയ്യണം. അവള്‍ പലതും കണക്കുകൂട്ടി. “ആ പോലീസുകാരനുമായിട്ടുള്ള പ്രശ്നം എന്താണ് എന്നറിയാന്‍ അവനെ കാണാതെ പറ്റില്ലല്ലോ..ഏതായാലും ഞാന്‍ കടയിലോട്ടു പോട്ടെ..അവനവിടെ വരുമല്ലോ..അപ്പോള്‍ ചോദിച്ചറിയാം..വേണ്ടി വന്നാല്‍ ഒരു വക്കീലിനെയും ഏര്‍പ്പാടാക്കാം” ശങ്കരന്‍ എഴുന്നേറ്റ് പോകാനിറങ്ങി. രുക്മിണി എന്ത് പറയണം എന്നറിയാതെ ആശങ്കയോടെ നില്‍ക്കുകയായിരുന്നു. ദിവ്യ അച്ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ നേരെ തന്റെ മുറിയിലേക്ക് ചെന്നു മൊബൈല്‍ എടുത്തു. വാസു പറഞ്ഞത് കേട്ട് അച്ചന്‍ പുഞ്ചിരിച്ചു. “കൊള്ളാം..പക്ഷെ മോനെ നീ സൂക്ഷിക്കണം. നീ നോവിച്ചു വിട്ടവര്‍ നിസ്സാരന്മാരല്ല..നിന്നോട് അവര്‍ പകരം ചോദിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും..പ്രത്യേകിച്ചും ആ പോലീസുകാരന്‍...” അച്ചന്‍ പറഞ്ഞു. “ദിവ്യയ്ക്കും എന്നോടുള്ള പക മാറി..ഇപ്പോള്‍ എന്നോട് വലിയ സ്നേഹമാണ് അവള്‍ക്ക്..ഇന്ന് രാവിലെ
💬 Comments
View all comments