Chapter Title : മൃഗം 6 [Master]
പുട്ടും കടലയും അവളാണ് വിളമ്പിത്തന്നത്..” വാസു പറഞ്ഞു. അച്ചന്‍ അവനെ ശങ്കയോടെ നോക്കി. “അവളല്ലേ നിന്നെ എന്നും ഊരുതെണ്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നത്?” അച്ചന്‍ ചോദിച്ചു. “അതെ അച്ചോ..പക്ഷെ ഇപ്പോള്‍ അവളുടെ മാറ്റം അവിശ്വസനീയമാണ്..അവള്‍ കാണിച്ച വെറുപ്പിന്റെ പത്തിരട്ടിയില്‍ അധികം സ്നേഹമാണ് അവള്‍ക്കിപ്പോള്‍ എന്നോട്..” അച്ചന്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ മനസില്‍ പല ചിന്തകളും ഉയരുന്നുണ്ടായിരുന്നു. “മോനെ വാസു..അകന്നവര്‍ അടുക്കുമ്പോഴും അടുത്തവര്‍ അകലുമ്പോഴും നമ്മള്‍ സൂക്ഷിക്കണം; രണ്ടിലും അപകട സാധ്യതയുണ്ട്...അന്ന് അരുതാത്ത സാഹചര്യത്തില്‍ നീ കണ്ട പെണ്ണല്ലേ അവള്‍...അവളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം എന്ത് വന്നാലും മാറില്ല...ആ പെണ്‍കുട്ടി കാണാന്‍ എങ്ങനെ...?” “നല്ല സുന്ദരിയാണ്..എന്താ അച്ചാ....” “ഏയ്..ഒന്നുമില്ല..നീ നിന്റെ മനസിനെ വരുതിയില്‍ നിര്‍ത്താന്‍ സദാ ശ്രദ്ധിക്കണം...അത്ര മാത്രമേ പറയുന്നുള്ളൂ...മനസ് കൈമോശം വരരുത്..” “എന്നാല്‍ ഞാന്‍ പോട്ടെ അച്ചാ...കടയിലോട്ടു ചെല്ലട്ടെ..ഇന്നലെ ഉണ്ടായ പ്രശ്നത്തിന്റെ പേരില്‍ അച്ഛനെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാലോ....” വാസു പോകാന്‍ എഴുന്നേറ്റു. “ശരി മോനെ..ഞാന്‍ പ്രാര്‍ഥിക്കാം..നീ പോയിട്ട് വാ” അച്ചന്‍ അവനെ അനുഗ്രഹിച്ചിട്ട് യാത്രയാക്കി. മുറിയിലേക്ക് കയറിയ ദിവ്യ വേഗം ഫോണെടുത്ത് രതീഷിന്റെ നമ്പരില്‍ വിളിച്ചു. “എടാ രതീഷേ ഇത് ഞാനാ ദിവ്യ” “എന്തിനാടീ നീ വിളിച്ചത്..എന്നെ ഇനിയും തല്ലുകൊള്ളിക്കാനോ..വേണ്ട..ഇനി നീയെന്നെ വിളിക്കുകയോ കാണുകയോ വേണ്ട...” രതീഷിന്റെ ഭയം കലര്‍ന്ന സ്വരം ദിവ്യയുടെ കാതുകളിലെത്തി. “നിന്നെ കാണാന്‍ അല്ലേലും ഞാന്‍ വരില്ല...നിന്നോട് സംസാരിക്കാനുള്ള കൊതി കൊണ്ട് വിളിച്ചതുമല്ല..മറ്റൊരു അത്യാവശ്യകാര്യം പറയാനാണ്....നിന്റെ അച്ഛനെവിടെ? ജോലിക്ക് പോയോ?” “ഉം പോയി..എന്താ?” “അങ്ങേര് എസ് ഐയോട് വാസുവേട്ടന്‍ തല്ലിയ കാര്യം പറഞ്ഞു കൊടുത്തു....എസ് ഐ ഏട്ടനെ തേടി ഇവിടെ വന്നിട്ട് പോയതെ ഉള്ളു..ഭാഗ്യത്തിന് ഏട്ടനിവിടെ ഇല്ലായിരുന്നു..” “വരട്ടെ..പിടിച്ചോണ്ട് പോയി അവന്റെ നടു ഒടിക്കട്ടെ അങ്ങേര്..അതിനെനിക്കെന്താ?” “നിനക്ക് പ്രശ്നം ഉണ്ട് മോനെ..അതല്ലേ ഞാന്‍ ഉടന്‍ തന്നെ നിന്നെ വിളിച്ചത്...നീയൊരു കാര്യം ചെയ്യ്...നിന്റെ അച്ഛനെ വിളിച്ചു പറ വാസുവേട്ടനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍...” “ഹും..ഞാന്‍ കുറെ പറയും..ഒന്ന് പോടീ... എസ് ഐ പൌലോസ് നിന്റെ വാസുവിന്റെ എല്ലൊടിക്കും..നീ കണ്ടോ..” “എടാ വിഡ്ഢി..നീ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്? അന്ന് നിന്റെ കൈയില്‍ നിന്നും പോയ മെമ്മറി കാര്‍ഡ്
💬 Comments
View all comments